കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി.കെ യ്ക്ക് രാഷ്ട്രപതിയുടെ സ്തുത്യർഹ്യ സേവനത്തിനുള്ള മെഡൽ

രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിനു അർഹനായി. കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സികെ ആണ് രാഷ്ട്രപതിയുടെ 2024ലെ അഗ്നിരക്ഷാസേന വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹനായത്.

നീണ്ട 28 വർഷത്തെ സേവനകാലത്ത് നടത്തിയ മികച്ച രക്ഷാപ്രവർത്തനങ്ങൾ കണക്കാക്കിയാണ് മെഡൽ. കടലുണ്ടി തീവണ്ടി അപകടം 2018,2019 കാലത്തെ പ്രളയം, മിഠായി തെരുവിലെ വൻ തീപിടുത്തം, കക്കയം ഡാം തുറന്നു ഉണ്ടായ അപകടം എന്നിങ്ങനെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായി.

കോഴിക്കോട്, വെള്ളിമാടുകുന്ന്, പേരാമ്പ്ര, മാനന്തവാടി, പട്ടാമ്പി എന്നീ അഗ്നി രക്ഷാനിലയങ്ങളിൽ വിവിധ കാലങ്ങളിൽ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ ജൂലായ് 31ന് ഉണ്ടായ കനത്ത മഴയിൽ ഉള്ള്യേരിയിൽ പുഴ വഴിമാറി ഒഴികയതിനാൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷപ്പെടുത്തിയത് പ്രശംസ പിടിച്ചുപറ്റി. കോഴിക്കോട് ചേവായൂർ സ്വദേശിയാണ്. കോഴിക്കോട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥയായ ഷിബി ഭാര്യയും, വിദ്യാർത്ഥികളായ നന്ദന,നിരഞ്ജന എന്നിവർ മക്കളുമാണ്.

Leave a Reply

Your email address will not be published.

Previous Story

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ

Next Story

മാത്തോട്ടം സഫറുദ്ദീൻ അന്തരിച്ചു

Latest from Local News

പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുമ്പോഴും കുന്നുകൂടുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങള്‍; കൊയിലാണ്ടി നഗരസഭയില്‍ നിന്നു മാത്രം സംഭരിക്കുന്നത് 28,000 കിലോ മാലിന്യം

കൊയിലാണ്ടി: എല്ലാ മാസവും ഹരിത കര്‍മ്മസേന വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചില്ലെങ്കിലുളള അവസ്ഥ ചിന്തിക്കാന്‍ പോലും ആവില്ല. അത്രമാത്രം

ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

മേപ്പയൂർ: വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പിന്തുണ പ്രഖ്യാപിച്ച് മേപ്പയൂർ ബ്ലോക്ക് മഹിളാ കോൺഗ്രസ്

മിസലേനിയസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിസ് കോഡിനേഷൻ കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

വായ്പ കുടിശ്ശികകൾ തീർപ്പാക്കി കിട്ടാൻ ആർബിറ്റേഷൻ നടപടികൾ വേഗത്തിലാക്കുക, മിസലേനിയസ് സംഘങ്ങളുടെ അപ്പക്സ് സംവിധാനത്തിന് രൂപം നൽകുക, പിഎസ്സ് സി നിയമന

കടല്‍മിഴി: കോഴിക്കോട് തീരദേശ സര്‍ഗയാത്ര സമാപിച്ചു

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ തീരദേശ സര്‍ഗയാത്ര ബേപ്പൂര്‍ ബീച്ചില്‍ സമാപിച്ചു. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി