നോർക്ക റൂട്ട്സ് സാന്ത്വനം അദാലത്ത് സെപ്റ്റംബർ മൂന്നിന് 10 മണി മുതൽ മൂന്ന് മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും

/

നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ വടകര താലൂക്ക് സാന്ത്വന അദാലത്ത് സെപ്റ്റംബർ മൂന്നിന് 10 മണി മുതൽ മൂന്ന് മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പ്രവേശനം ഉണ്ടാവുക. www.norkaroots.org എന്ന വെബ്സൈറ്റ് വഴി സാന്ത്വന ധനസഹായത്തിന് രജിസ്റ്റർ ചെയ്യണം. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കുള്ളതാണ് സാന്ത്വന പദ്ധതി.

മരണാനന്തര സഹായം. 1 ലക്ഷം രൂപ, രോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവർക്ക് അമ്പതിനായിരം രൂപ, അംഗവൈകല്യ പരിഹാരത്തിനായി കൃത്രിമ കാൽ, ഊന്നു വടി, വീൽചെയർ എന്നിവ വാങ്ങുന്നതിന് പരമാവധി 10,000 രൂപ, പെൺമക്കളുടെ വിവാഹത്തിന് 15,000 രൂപ വീതം എന്നിങ്ങനെയുള്ളവർ പദ്ധതി ആനുകൂല്യത്തിന് അർഹരാണ്.

യോഗ്യത:
വാർഷിക കുടുംബ വരുമാനം 1.5 ലക്ഷം രൂപ, മിനിമം രണ്ട് വർഷം പ്രവാസിയായിരിക്കണം, തിരിച്ചെത്തിയതിന് ശേഷം പ്രവാസിയായിരുന്ന കാലയളവിന് ഉള്ളിലോ 10 വർഷത്തിനുള്ളിലോ (ഏതാണോ കുറവ്) അപേക്ഷ സമർപ്പിക്കണം. (ഉദാഹരണത്തിന്, മൂന്നുവർഷം വർഷം പ്രവാസ ജീവിതം നയിച്ച ആൾ പ്രവാസ ജീവിതം അവസാനിപ്പിച്ച് മൂന്ന് വർഷത്തിനുള്ളിലും പത്ത് വർഷത്തിന് മേലെ പ്രവാസ ജീവിതം നയിച്ചവർക്ക് പത്ത് വർഷം വരെയും ഈ പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്.) ഈ ആനുകൂല്യങ്ങൾക്ക് അർഹത ഒറ്റത്തവണ മാത്രമായിരിക്കും. മുമ്പ് അപേക്ഷ നൽകിയവരോ അപേക്ഷ നിരസിക്കപ്പെട്ടവരോ പുതുതായി അപേക്ഷിക്കേണ്ടതില്ല.

അപേക്ഷിക്കാൻ ആവശ്യമായ പൊതു രേഖകൾ :
എല്ലാ പാസ്പോർട്ടുകളും, അപേക്ഷകന്റെ വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ
ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകൾ ആവശ്യമാണ്.
A.ചികിത്സ :
1. മെഡിക്കൽ സർട്ടിഫിക്കറ്റ്
2. ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും
3. പൊതു രേഖകൾ (മുകളിൽ കൊടുത്തിട്ടുണ്ട്)
B.മരണാനന്തരം:
1. ഡെത്ത് സർട്ടിഫിക്കറ്റ്
2. പുനർവിവാഹം ചെയ്തിട്ടില്ല സർട്ടിഫിക്കറ്റ്
3. കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്
4. പൊതു രേഖകൾ (മുകളിൽ കൊടുത്തിട്ടുണ്ട്)
5. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ സമയത്ത് പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല
C. വിവാഹം:
1. പൊതു രേഖകൾ (മുകളിൽ കൊടുത്തിട്ടുണ്ട്)
2. വിവാഹ സർട്ടിഫിക്കറ്റ്
കൂടുതൽ വിവരങ്ങൾക്കും സംശയനിവാരണത്തിനും 7012609608,8281004911,04952304882/85 നമ്പറിൽ വിളിക്കുക.

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂർ സെൻ്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പതാക ഉയർത്തി

Next Story

കാപ്പാട് ഗവ. മാപ്പിള യു.പി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ- പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ  14-05-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 👉 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 👉സർജറിവിഭാഗം ഡോ.

മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ പറത്തൽ: ശിക്ഷാനടപടി സ്വീകരിക്കും

പഹൽഗാം സംഭവത്തെത്തുടർന്ന് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മുൻകൂർ അനുമതിയില്ലാതെ വിനോദസഞ്ചാരികളോ സ്വകാര്യ വ്യക്തികളോ മറ്റ് വ്യക്തികളൊ ഡ്രോൺ,

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സർക്കാർ. നാലു ലക്ഷം രൂപ ദുരന്ത പ്രതികരണനിധിയിൽ നിന്നും

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു.

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക്