പേരാമ്പ്ര എ.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ആഘോഷിച്ചു

രാജ്യത്തിന്റെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിനാഘോഷം പേരാമ്പ്ര എ.യു.പി.സ്കൂളിൽ ആഘോഷിച്ചു. വയനാട് ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് റിട്ടയേർഡ് ആർമി ഓഫീസർ എം.കെ. ഷാജിയെ ആദരിച്ചു. ഹെഡ്മാസ്റ്റർ പി.പി. മധു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി. എ പ്രസിഡണ്ട് വി.എം. മനേഷ് സ്വാതന്ത്യദിന സന്ദേശം നൽകി. പി.എം. റിഷാദ്, സി.കെ.രേഷ്മ, ടി.കെ. ഉണ്ണികൃഷ്ണൻ, ടി.ആർ സത്യൻ, കെ.എസ് ശ്രീജാ ഭായ്,സ്കൂൾ ലീഡർ അബിൻ ഷംസ് എന്നിവർ പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.