കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാൽത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം കനക്കുന്നു

കൊൽക്കത്തയിൽ യുവ ഡോക്ടറെ ബലാൽത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു. നാളെ കേരളത്തിൽ യുവ ഡോക്ടർമാർ ഒ പിയും, വാർഡ് ഡ്യൂട്ടിയും ബഹിഷ്ക്കരിച്ച് സമരം നടത്തും. 

പി ജി ഡോക്ടർമാരും സീനിയർ റസിഡൻ്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നും, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എന്നാൽ, അത്യാഹിത വിഭാഗങ്ങളിൽ സേവനം ലഭ്യമാക്കും.

ജോയിൻ്റ് ആക്ഷൻ ഫോറത്തിൻ്റെ ഭാഗമായാണ് കേരളത്തിൽ കെ എം പി ജി എ സമരം പ്രഖ്യാപിച്ചത്. നാളെ കെ ജി എം ഒ എ പ്രതിഷേധസൂചകമായി കരിദിനമായി ആചരിക്കും. ഐ എം എയും അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അടിയന്തരയോഗം ചേർന്ന് തുടർസമര പരിപാടികൾ പ്രഖ്യാപിക്കുമെന്നാണ് ഐ എം എ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി സ്‌കോൾ-കേരള നടത്തുന്ന അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു

Next Story

സംസ്ഥാന സര്‍ക്കാരിന്‍റെ കനിവ് 108 ആംബുലന്‍സ് പദ്ധതിയിലേക്ക് നഴ്സുമാരെ നിയമിക്കുന്നു

Latest from Main News

സംസ്ഥാനത്ത് വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു

വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ 25,464 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് 27,000ത്തിൽപരം ബൂത്ത് ലവൽ

താമരശ്ശേരിയിൽ മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്

   താമരശ്ശേരി അമ്പായത്തോട് മയക്കുമരുന്ന് ലഹരിയിൽ ഭാര്യയെയും മക്കളെയും ക്രൂരമായി മർദിച്ച് ഭർത്താവ്. യുവതി മകളുമായി അർദ്ധരാത്രി വീട് വിട്ടോടി രക്ഷപ്പെട്ടു.

ഒറ്റപ്പെട്ട ശക്തമായ മഴ; തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾ ഇന്നുമുതൽ. ഏകജാലക സംവിധാനത്തിലുള്ള ഹയർ സെക്കണ്ടറി വകുപ്പിന്റെ വെബ്​സൈറ്റ്​ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകിട്ട്​ നാല്​

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണം

ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല്‍ വീടുകളിലും