കൊയിലാണ്ടി നാഷണൽ ഹൈവേയോട് ചേർന്ന് ഹാർബർ റോഡിൽ മത്സ്യ ബന്ധന ഉപാധികളും പെയിന്റും വിൽക്കുന്ന ജുമാന സ്റ്റോറിന് തീപ്പിടിച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടുത്തം. വഴിയാത്രക്കാരൻ വിവരം നൽകിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം.മജീദിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സ്ഥലത്തെത്തുകയും തീ അണയ്‌ക്കുകയും ചെയ്തു.
പുക സമീപത്തെ കടമുറികൾക്കുള്ളിലേക്കും പടർന്നു. ഷോർട് സർക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമായനെന്നാണ് പ്രാഥമിക നിഗമനം. അഗ്നി രക്ഷാ സേനയുടെ സമയോചിതമായ ഇടപെടലിലൂടെ വൻ അഗ്നി ബാധയാണ് ഒഴിയായത്. ഫയർ ഓഫീസർമാരായമാരായ വി.പി. രജീഷ്,നിതിൻരാജ്, ഇർഷാദ്, ഷിജു, ഹേമന്ത്, ബിനീഷ് എന്നിവരും ഹോംഗാർഡ്മാരായ ബാലൻ, രാജീവ്, സുജിത്ത് എന്നിവരും തീ അണയ്ക്കുന്നതിൽ എര്‍പ്പെട്ടു.