നേതാജി യൂത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ മേലൂർ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു

മേലൂർ : നേതാജി യൂത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ മേലൂർ എൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിച്ചു. പ്രസിഡണ്ട് അനൂപ് ചെറുവലത്ത്, സെക്രട്ടറി സുനിൽകുമാർ എന്നിവർ ക്വിസ് മൽസരത്തിന് നേതൃത്വം നൽകി. ഒന്നാം സ്ഥാനം അമർനാഥ്, രണ്ടാം സമ്മാനം സമന്വയ്, മൂന്നാം സ്ഥാനം ജെനി എന്നിവർ കരസ്ഥമാക്കി.പ്രധാന അധ്യാപകനായ അശോക് എം.കെ
മറ്റ് അധ്യാപകരായ അരുൺ കൃഷ്ണൻ, ശ്രുതി.ഐ.എസ് എന്നിവർ വിജയികൾക്ക് സമ്മാനം നൽകി.

Leave a Reply

Your email address will not be published.