കർഷക സംഗമവും ആദരവും സംഘടിപ്പിച്ചു

കീഴരിയൂർ: ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക സംഗമവും കാർഷിക മേഖലയിൽ സന്നദ്ധ പ്രവർത്തനം നടത്തി 15 അവാർഡുകൾ ലഭിച്ച ഫാർമേഴസ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി കെ എം സുരേഷ് ബാബു, മികച്ച പ്രാദേശിക റിപ്പോർട്ടർക്കുള്ള അക്ഷരക്കൂട്ടം അവാർഡ് ലഭിച്ച മുജീബ് കോമത്ത് എന്നിവർക്കുള്ള ആദരവും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഒ.കെ സുരേഷ് അധ്യക്ഷനായി.നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തിൽ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രം പേരാമ്പ്രയിലെ സീനിയർ കൃഷി ഓഫീസർ പി പ്രകാശൻ ക്ലാസെടുത്തു .ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ എം എം രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ കെ സി രാജൻ, എം സുരേഷ്, ലാൽ ബാഗ് അലി, പുളിയത്തിങ്കൽ സുരേന്ദ്രൻ, ഇന്ദിരാജിമാരാർ, ശ്രീനി നടുവത്തൂർ ,ലതാ നാരായണൻ, പി ബാലകൃഷ്ണൻ, കീഴരിയൂർ കൃഷി ഓഫീസർ അശ്വതി ഹർഷൻ, ചുക്കോത്ത് മൊയ്തി ,എടക്കുളം കണ്ടി ദാസൻ, എൻ എം പ്രജീഷ്, കൊല്ലം കണ്ടി വിജയൻ, ശിവദാസൻ പൊയിൽക്കാവ്, കെ സുശീല ,എം രാമദാസൻ ആചാരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.