മേപ്പയ്യൂർ – കൊല്ലം റോഡ് യാത്ര യോഗ്യമാക്കാൻ സമരം ശക്തമാക്കും – ആർ.ജെ.ഡി

മേപ്പയ്യൂർ : റോഡിലെ കുണ്ടിലും കുഴിയിലും വീണ് യാത്രികർക്ക് അപകടം സംഭവിക്കുന്നത് നിത്യ സംഭവമായ
മേപ്പയ്യൂർ – നെല്യാടി -കൊല്ലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യെപെട്ട് രാഷ്ട്രീയ ജനതാദൾ പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ സമരം നടത്തി. ആർ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി അസി. എക്സിക്യുട്ടീവ്
എഞ്ചിനിയർ ഓഫീസിന് മുന്നിലാണ് ധർണ നടത്തിയത്.

സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ് ഘാടനം ചെയ്തു. ഒന്നാം പിണറായി സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിലാണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും പണി ആരംഭിച്ചിട്ടില്ലെന്ന് ലോഹ്യ കുറ്റപ്പെടുത്തി.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, ജില്ലാ കമ്മിറ്റി അംഗം സുനിൽ ഓടയിൽ, ബ്ളോക്ക് പഞ്ചായത്തംഗം കെ.കെ. നിഷിത, പി. ബാലൻ, കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ്, വി.പി. ദാനീഷ്, മിനി അശോകൻ, സുരേഷ് ഓടയിൽ, ബി.ടി. സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.

സമരത്തിന് പ്രിയ പുത്തലത്ത്, ജസ്‌ല കൊമ്മിലേരി, കെ. ചെക്കോട്ടി, കെ. മുരളിധരൻ, ബാബു മമ്മിളി, വി.പി. ചെറിയാത്തൻ, പി.ടി. രാംജിത്, പി.കെ. ശങ്കരൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

നടേരി മൂഴിക്കുമീത്തൽ കൊളോത്ത് ഇന്ദിര അന്തരിച്ചു

Next Story

ചരക്ക് കടത്ത് മേഖലയിലെ മുഴുവൻ തൊഴിലാളികളും സംസ്ഥാനവ്യാപകമായി സപ്റ്റംബർ മാസം 24 മണിക്കൂർ പണിമുടക്കും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 23 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം ഡോ :

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-12-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് ന്യൂറോ സർജറി

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിരശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം മഹോത്സവത്തിന് കൊടിയേറി. 22 ന് തിങ്കളാഴ്ച ദീപാരാധനയ്ക്കുശേഷം നടന്ന കുടിയേറ്റത്തിന് തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ

കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു

  കന്നൂർ കെഎസ്ഇബി സബ്സ്റ്റേഷനു സമീപം തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടിയാണ് കന്നൂരിൽ സ്ഥിതി ചെയ്യുന്ന കെഎസ്ഇബി സബ്സ്റ്റേഷന് പിറകിലുള്ള കുറ്റിക്കാടിനും

കീഴരിയൂരിൽ കൈൻഡ് ജനകീയ കാമ്പയിൻ ഉദ്ഘാടനം ചെയ്തു

  കീഴരിയൂർ: കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കരുണാർദ്രതയുള്ള ഗ്രാമത്തിനായ് കൈൻഡിനൊപ്പം കൈകോർക്കാം എന്ന പേരിൽ ഡിസംബർ 20 മുതൽ ജനുവരി