നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മഴവിൽ മ്യൂസിക് അക്കാദമി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത ക്ലാസ് ആകാശവാണി ആർട്ടിസ്റ്റ് ശ്രീ എം. പി നന്മണ്ട ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അഷ്റഫ് പുതിയ പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഹെഡ്മാസ്റ്റർ ശ്രീ എൻ എം മൂസക്കോയ സ്വാഗതം ആശംസിച്ചു. ഗൗരി പാർവതി, വിഭാകൃഷ്ണ എന്നീ കുട്ടികൾ ഗാനാലാപനം നടത്തി. സുമ ടീച്ചർ, നൗഷാദ് വി കെ, മുസ്തഫ പി, സുരേഷ് ബാബു എ കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശ്രീമതി ബിനില ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.