കേരളത്തിന്റെ 13% ഭൂപ്രദേശം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണെന്നും അതിൽ വയനാട്ടിലെ 14 ശതമാനം ഭൂമിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതാണെന്നും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) പഠനറിപ്പോര്‍ട്ട്.
2018-ലെ പ്രളയത്തിനുശേഷം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയുടെ വിസ്തീര്‍ണത്തില്‍ 3.46 ശതമാനം വര്‍ധനയുണ്ടായെന്നും കുഫോസ് പുതുവൈപ്പ് കാംപസ് മേധാവി ഡോ. ഗിരീഷ് ഗോപിനാഥും കുഫോസിലെ മണ്ണിടിച്ചില്‍ ഗവേഷകന്‍ എ.എല്‍. അച്ചുവും ഉള്‍പ്പെട്ട സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുണ്ടക്കൈ ദുരന്തം ഉണ്ടാകുന്നതിനുമുന്‍പ്, നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക ഉപകരണം ഉപയോഗിച്ച് ഈ വര്‍ഷംതന്നെ തയ്യാറാക്കിയതാണ് ഈ റിപ്പോര്‍ട്ട്.