ചരക്ക് കടത്ത് മേഖലയിലെ മുഴുവൻ തൊഴിലാളികളും സംസ്ഥാനവ്യാപകമായി സപ്റ്റംബർ മാസം 24 മണിക്കൂർ പണിമുടക്കും

ചരക്ക് കടത്ത് മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കേന്ദ്ര നിയമത്തിന്റെ പേരുപറഞ്ഞ് വഴിയിൽ തടഞ്ഞു വച്ച് അന്യായമായ പിഴ ചുമത്തുന്നത് നിർത്തലാക്കുക, 15 വർഷം പഴക്കം ചെന്ന വാഹനങ്ങൾ എടുത്തു കളയണമെന്ന നിയമം പുനപരിശോധിക്കുക, പരിശോധന ഖനന കേന്ദ്രത്തിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കുന്നതിന്
ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ് യൂണിയൻ CITU സംസ്ഥാനത്തെ മുഴുവൻ ഏരിയാ കേന്ദ്രങ്ങളിലും പണിമുടക്കിന്റെ ഭാഗമായി ധർണ്ണ സംഘടിപ്പിച്ചു. പേരാമ്പ്ര ഏരിയ ധർണ്ണ മേപ്പയ്യൂരിൽ ജയേഷ് മുതുകാടിന്റെ അദ്ധ്യക്ഷതയിൽ CITU ഏരിയ സെക്രട്ടറി കെ.സുനിൽ ഉദ്ഘാടനം ചെയ്തു. CITUഏരിയ കമ്മറ്റി അംഗങ്ങളായ, കെ.രാജീവൻ, എൻ എം കുഞ്ഞിക്കണ്ണൻ, വി ഷൈജു, എം പി കുഞ്ഞമ്മദ് എം അശോകൻ, സി എം സത്യൻ എന്നിവർ സംസാരിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി കെ.കെ വിനോദൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.