ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി സ്കിൽ ഷെയറിങ് ക്ലാസ് നടത്തി

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്ന സ്കിൽ ഷെയറിങ് ക്ലാസ് ചേമ്പർ ഭവൻ അശോകപുരം വച്ച് നടന്നു. ജില്ലാ ജോ. സെക്രട്ടറി ശ്രീ. കെ. പുഷ്കരന്റെ പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ശ്രീ.ജയൻ രാഗത്തിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ശ്രീ.ജിതിൻ വളയനാട് സ്വാഗതം പറഞ്ഞു. മലയാള മനോരമ മുൻ ചീഫ് ഫോട്ടോഗ്രാഫർ ശ്രീ. മുസ്തഫ.പി ക്ലാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് സംസ്ഥാന കമ്മിറ്റി ശ്രീ.വിനോദ് ദർശൻ സംസാരിച്ചു. Pro Photo Mentor ശ്രീ. വത്സൻ മേലെപാട്ട്, Godox Mentor ശ്രീ. അസീം കോമാച്ചി, Moza Mentor ശ്രീ. സജീഷ് സജി എന്നിവർ ക്ലാസ്സ്‌ നയിച്ചു. ക്ലാസ്സ്‌ കോർഡിനേറ്ററും സംസ്ഥാന കമ്മിറ്റി അംഗവുമായ ശ്രീ. ബോബൻ സൂര്യ നന്ദി രേഖപ്പെടുത്തിയ ക്ലാസ്സിൽ 131 മെമ്പർമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

മൈക്രോ സോഫ്റ്റ് വിന്‍ഡോസിലെ നീല സ്‌ക്രീന്‍ സാങ്കേതിക തകരാര്‍ വീണ്ടും സംഭവിക്കാമെന്ന് മുന്നറിയിപ്പ്

Next Story

ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്ക്കൂളിൽ സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം നടത്തി

Latest from Local News

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.ഐ സായാഹ്ന ധർണ സംഘടിപ്പിച്ചു

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ) കൊയിലാണ്ടി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ

ഓവർസിയർ നിയമനം

കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ ഓഫീസിൽ ദിവസവേതന അടിസ്ഥാനത്തിൽ സെക്കൻ്റ് ഗ്രേഡ് ഓവർസിയർ തസ്തികയിലേക്ക് നിയമനത്തിനായി ജനുവരി 23 ന് രാവിലെ

കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ നഗരസഭാ ചെയർമാന് സ്വീകരണ സായാഹ്നം സംഘടിപ്പിച്ചു

  കൊയിലാണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്എസ്ജി യുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു .കെ ചന്ദ്രന് സ്വീകരണ

മൂടാടി പഞ്ചായത്തിലെ അംഗനവാടികൾക്ക് സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങൾ വിതരണം ചെയ്തു

ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടികളിലേക്കും ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമുള്ള സ്റ്റെയിൻലസ് സ്റ്റീൽ പാത്രങ്ങളും ചാർട്ട് ബോർഡുകളും