എയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള ആറ് വിമാന സര്‍വിസുകള്‍ ആരംഭിച്ചു

എയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള ആറ് വിമാന സര്‍വിസുകള്‍ ആരംഭിച്ചു.  തിരുവനന്തപുരം-ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ-ബാഗ്ഡോഗ്ര, കൊല്‍ക്കത്ത- വാരാണസി, കൊല്‍ക്കത്ത-ഗുവാഹതി, ഗുവാഹതി- ജയ്പൂര്‍ റൂട്ടുകളിലാണ് പുതിയ സര്‍വിസുകള്‍.

തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ ആഴ്ച തോറുമുണ്ടായിരുന്ന സര്‍വിസുകളുടെ എണ്ണം രണ്ടില്‍ നിന്ന് ഒമ്പതായും വര്‍ധിപ്പിച്ചിട്ടുണ്ട്. ദിവസവും വൈകീട്ട് 6.50ന് ചെന്നൈയില്‍നിന്ന് പുറപ്പെട്ട് 8.20ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന് പുറപ്പെട്ട് 10.20ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സര്‍വിസ് ക്രമീകരിച്ചിട്ടുള്ളത്.

ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സര്‍വിസുകളും 23 വണ്‍സ്റ്റോപ് സര്‍വിസുകളും ഉള്‍പ്പെടെ ആഴ്ചതോറും ആകെ 73 വിമാന സര്‍വിസുകളാണ് തിരുവനന്തപുരത്തുനിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസിനുള്ളത്. 

Leave a Reply

Your email address will not be published.

Previous Story

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ

Next Story

പി എച്ച് അബ്ദുല്ല മാസ്റ്ററുടെ ഓർമ്മക്കായി അധ്യാപക അവാർഡ് നൽകും

Latest from Uncategorized

കെ.എൻ.എം ജില്ലാ പ്രതിനിധി സംഗമം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉത്ഘാടനം ചെയതു

കൊയിലാണ്ടി ഇർഷാദ് ഓഡിറ്റോറിയത്തിൽ നടന്ന KNM കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രതിനിധി സംഗമം വി.പി.അബ്ദുസ്സലാം മാസ്റ്റർ ഉത്ഘാടനം ചെയതു. പരിപാടിയില്‍ മണ്ഡലം,

മേപ്പയൂർ ഇരിങ്ങത്ത് പുണ്യശ്ശേരി ബിജു ഗോപാൽ അന്തരിച്ചു

മേപ്പയൂർ: ഇരിങ്ങത്ത് പുണ്യശ്ശേരി പരേതനായ ഗോപാലകൃഷ്ണ കുറുപ്പിന്റെ മകൻ ബിജു ഗോപാൽ (51) അന്തരിച്ചു. അമ്മ തങ്കമണി അമ്മ (മാനേജർ ഇരിങ്ങത്ത്

പിഷാരികാവ് കാളിയാട്ട മഹോത്സവം ദേവസ്വം തയ്യാറെടുപ്പു തുടങ്ങി

 പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് തിയ്യതി കുറിച്ചതോടെ ഒരുക്കങ്ങളുമായി പിഷാരികാവ് ദേവസ്വം. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം മാര്‍ച്ച് 30 ന്

2025 ശനിയുടെ സംക്രമവും വിവിധരാശിക്കാര്‍ക്കുള്ള ഫലവും (നാലാം ഭാഗം) തയ്യാറാക്കിയത്: ഡോ.ടി.വേലായുധന്‍

ആയുർദൈർഘ്യം, മരണം, രോഗങ്ങൾ, ദുരിതങ്ങൾ, സേവകർ, കൃഷി, അച്ചടക്കം, അധ്വാനം എന്നീ കാര്യങ്ങളെ സൂചിപ്പിക്കുന്ന രാശിക്കാരനായ ശനി സ്വന്തം രാശിയായ കുംഭത്തിൽ

തെയ്യം – വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – തിരുവർക്കാട്ട് ഭഗവതി

തിരുവർക്കാട്ട്ഭഗവതി അമ്മദൈവങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന, ഏറ്റവും പ്രാധാന്യമുള്ള ദേവതയാണ് തിരുവർക്കാട്ടുഭഗവതി. കണ്ണൂർ പഴയങ്ങാടിക്കടുത്തുള്ള മാടായിക്കാവിൽ ആരാധിക്കപ്പെടുന്ന ഭഗവതിയാണിത്. തായ്പരദേവത, കോലസ്വരൂപത്തിങ്കൽ തായ്,