താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ സ്ത്രീ ആശുപത്രിയിലെ വനിതാ വാർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവിടേക്ക് രാത്രി എട്ട് മണിക്ക് ശേഷം പുരുഷന്മാർക്ക് പ്രവേശനമില്ല.

രാത്രി ഇവിടേക്ക് പോകാൻ ഒരുങ്ങിയ ഷബീറിനെ സെക്യൂരിറ്റി ജീവനക്കാരായ മിനി, ലാലി എന്നിവർ തടഞ്ഞു. അകത്തേക്ക് പോകണമെന്ന് ഷബീർ നിർബന്ധം പിടിച്ചു. പിന്നാലെ വാക്കേറ്റമുണ്ടായി. ഇതിന് ശേഷം ഷബീർ വനിതാ ജീവനക്കാരായ മിനി, ലാലി എന്നിവരെ കൈയ്യേറ്റം ചെയ്തു. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലം വിട്ടു. മിനിയും ലാലിയും ആശുപത്രിയിൽ പരിക്കേറ്റ് ചികിത്സയിലാണ്. വിവരമറിഞ്ഞ് ഡിവൈഎസ്‌പി അടക്കം പൊലീസുകാർ സ്ഥലത്തെത്തി. ഷബീറിനെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

ആരുമറിയാതെ കൊയിലാണ്ടിയില്‍ ജീവിച്ച പത്രപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍നായര്‍ മടങ്ങി; കൊട്ടാരക്കരയിലെ ആറടി മണ്ണിലേക്ക്

Next Story

കെഎസ്ഇബി നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

Latest from Local News

കൊല്ലം ഗുരുദേവ കോളേജ് പത്താം വാർഷികാഘോഷം

കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പത്താം വാർഷികാഘോഷവും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള അനുമോദനവും ഫെബ്രുവരി 28ന്

പന്തിരിക്കര കൈതക്കുളം മറിയാമ്മ അബ്രഹാം അന്തരിച്ചു

പന്തിരിക്കര: കൈതക്കുളം മറിയാമ്മ അബ്രഹാം (87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുതുപ്പള്ളി തകിടിയേല്‍ അബ്രഹാം മാസ്റ്റര്‍. മക്കള്‍: മാത്യു(ഈപ്പച്ചന്‍)പൗളിന്‍ (റിട്ടയേഡ് ടീച്ചര്‍

സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് മാർച്ച്‌ 17 ന്

കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്റെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെയും സഹകരണത്തോടെ കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റസ് ആൻ്റ് വർക്കേഴ്സ് ഡെവലപ്പ്മെന്റ് ആൻ്റ് വെൽഫയർ

ഓൺലൈൻ വ്യാപാരത്തിന് നിയന്ത്രണം വേണം; വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

ഓൺലൈൻ വ്യാപാരത്തിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തണമെന്നും അത്തരം വ്യാപാരത്തിന് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്നും തൊഴിൽ നികുതി കുത്തനെ വർദ്ധിപ്പിച്ച നടപടി ഉപേക്ഷിക്കണമെന്നും