ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: കെ.എസ് കിരണിന്റെ തിരക്കഥയിൽ അമൽ മോഹൻ സംവിധാനം ചെയ്ത ഇടങ്ങൾ എന്ന ഹസ്വചിത്രം ശ്രദ്ധേയമാകുന്നു. സൈന മൂവീസിലൂടെ യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം ഒട്ടെറെ പേർ കണ്ടു. ഗ്രാമത്തിലെ പെൺകുട്ടികൾക്ക് കായിക പരിശീലനത്തിന് ഒരു ഇടം വേണമെന്ന വിഷയമാണ് ചിത്രത്തിൻെറ പ്രമേയം. ക്രിക്കറ്റ് കളിക്കണമെന്ന മകളുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഇറങ്ങിപ്പുറപ്പെട്ട അച്ഛനും അമ്മയും നേരിടുന്ന ധർമ്മ സങ്കടങ്ങളും അപമാനങ്ങളും പ്രതിസന്ധികളും സിനിമയിൽ മനോഹരമായി ആവിഷ്ക്കരിക്കരിച്ചിരിക്കുന്നു.മഹേഷിന്റെ പ്രതികാരം, മിന്നൽ മുരളി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അച്യുതാനന്ദനാണ് കേന്ദ്ര കഥാപാത്രമായ അച്ഛനെ അവതരിപ്പിച്ചത്. അമ്മയായി വേഷമിട്ട അമ്പിളി സുനിൽ പുതിയ മമ്മൂട്ടി ചിത്രമായ കാതലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് .ഖദീജ നൗഷാദ്, ബാപ്പു, അബ്ദുൽ ജലീൽ, അജയ്, ജിഷ്ണുഗോപാൽ, പാർത്ഥിവ് ,ആദിത്യൻ, ശ്രീജിത്ത് സദാനന്ദൻ, അശ്വിൻ ഡാനിയൽ, രാധാകൃഷ്ണൻ പെരിങ്ങോട് എന്നിവരാണ് മറ്റു അഭിനേതാക്കൾ . സംവിധായകൻ
അമൽ മോഹൻ കൊയിലാണ്ടി വിയ്യൂർ സ്വദേശിയാണ്.

Leave a Reply

Your email address will not be published.