ഉറ്റവരാരുമില്ലാതായ വയനാട് ദുരന്ത ഭൂമിയിലെ ‘അനാഥക്കുഞ്ഞുങ്ങളുടെ മനസ്സ് കീഴടക്കി നാല്പത്തിമൂന്ന് മോ ണ്ടിസോറി അധ്യാപിക വിദ്യാർത്ഥിനികൾ ചുരമിറങ്ങി. സാമൂഹ്യ നീതി വകുപ്പിന്റെ നിർദേശ പ്രകാരം ദുരന്തത്തിൽപ്പെട്ട് മാനസികമായി തകർന്ന കുട്ടികളുടെയും സ്ത്രീകളുടെയും മാനസി കാരോഗ്യം വീണ്ടെടുക്കുന്നതിനും ജീവിത നൈപുണ്യ പരി ശീലനത്തിനുമാണ് കേരള എഡ്യുക്കേഷൻ കൗൺസിലിനു കീഴിലെ പത്തനംതിട്ട, ഇടുക്കി ഒഴികെ ജില്ലകളിൽ നിന്നുള്ള കേരള എഡ്യൂക്കേഷൻ കൗൺ സിൽ മോണ്ടിസോറി പ്രിൻസിപ്പൽമാരും വിദ്യാർത്ഥിനികളും
മേപ്പാടിയിലെയും പരിസരത്തെയും പതിനൊന്നോളം ദുരിതശ്വാ സ് ക്യാമ്പുകളിൽ എത്തിയത്. കോഴിക്കോട് നിന്ന് അഞ്ചു ദിവസം മുൻപ് പുറപ്പെട്ട ഇവർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ക്യാമ്പുകളിലും കുട്ടികൾ ക്കായുള്ള കുട്ടിയിടങ്ങൾ കേന്ദീകരിച്ച് ഗെയിം സോൺ അടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയായിരുന്നു. വയ നാട് ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ നിർദേശാ നുസരണം, ഇവർ കഴിഞ്ഞ ദി വസങ്ങളിൽ വിവിധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മടങ്ങു മ്പോൾ, ഏറെ ചാരിതാർഥ്യ ത്തോടെ ഇനിയും തിരിച്ചു വരണമെന്ന അഭ്യർഥനയോടെയാണ് ക്യാമ്പ് അംഗങ്ങൾ യാത്രയാക്കിയത്.
ദുരന്തത്തെ മനം തുറക്കാ ത്ത കുട്ടികൾ മോണ്ടിസോറി വിദ്യാർത്ഥിനികളുമായി ഏ റെ അടുത്തിപ്പഴുകുന്ന കാഴ്‌ചയാണ് കാണാൻ കഴിഞ്ഞതെന്ന് യാത്രാംഗങ്ങൾ പറഞ്ഞു. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ ക്യാമ്പംഗങ്ങളെ സന്ദർശിച്ചത് കൂടുതൽ ഊർജം പകർന്നു. തിരിച്ച് ചുരമിറങ്ങി തങ്ങളുടെ ജില്ലകളിലേക്ക് പോകുന്ന മോണ്ടിസോറി ടീച്ചർമാർ ക്ക് കോഴിക്കോട് നഗരത്തിൽ വരവേൽപ്പ് നൽകി. സ്വീകരണ ചടങ്ങ് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉദ്ഘാടനം ചെ യ്‌തു. ദർശനം ഗ്രന്ഥശാല പ്രസിഡൻ്റ് പി. സിദ്ധാർത്ഥൻ, ജോയിന്റ്റ് സെക്രട്ടറി ടി .കെ സുനിൽകുമാർ ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി .കെ ശാലിനി, എം കെ സജീവ്‌കുമാർ, കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കൊല്ലറക്കൽ സതീശൻ, അക്കാഡമിക് ഡയറക്ടർ രതിഷ് കുമാർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിനികൾ ക്യാമ്പനു ഭവങ്ങൾ സദസുമായി പങ്കു വെച്ചു.