എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം വ്യാഴാഴ്ച കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് വൈകുന്നേരം 3.30 ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുമെന്ന് ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പത്രസമ്മേളനത്തില്‍ പറഞ്ഞു. മതാന്ധതയും മതവൈര്യവും വര്‍ഗ്ഗീയതയും ഉപയോഗിച്ച് മുതലെടുക്കാന്‍ മതേതര സംഘടനകള്‍ തന്നെ രംഗത്ത് വരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ മതേതര വിശ്വാസികള്‍ സംഘടിക്കണം.ഈ സന്ദേശം മുന്നോട്ട് വെച്ചാണ് രാഷ്ട്ര രക്ഷാ സംഗമം നടക്കുന്നത്.ഷാഫി പറമ്പില്‍ എം.പി ഉദ്ഘാടനം ചെയ്യും.എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങള്‍ അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.സമസ്ത ജില്ലാ പ്രസിഡന്റ് എ.വി.അബ്ദുറഹിമാന്‍ മുസ്ല്യാര്‍,സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍,പാറക്കല്‍ അബ്ദുല്ല (മുസ്ലിംലീഗ്),പി.വിശ്വന്‍ (സി.പി..എം),അബ്ദുറസാഖ് ബുസ്താനി(എസ്.വൈ.എസ്) എന്നിവര്‍ പ്രസംഗിക്കും. ജില്ലാ വൈസ് പ്രസിഡന്റ്
സയ്യിദ് യൂസുഫ് ത്വാഹാ ഹൈദ്രൂസി, അബ്ദുറസാഖ് ബുസ്താനി, അബ്ദുല്ലതീഫ് കുട്ടമ്പൂര്‍,ഡോ. അബ്ദുല്ല തീഫ് നദ്‌വി,അന്‍സാര്‍ കൊല്ലം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.