വിയ്യൂർ 79ാം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി ആർ.ടി മാധവൻ അനുസ്മരണം നടത്തി

വിയ്യൂരിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ആർ.ടി മാധവന്റെ 13ാം ചരമ വാർഷിക ദിനം 79ാം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി വിപുലമായി ആചരിച്ചു. 

കെപിസിസി മെമ്പർ സി.വി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.ടി സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി ബൂത്ത്‌ പ്രസിഡന്റ്‌ വിനോദ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ രജീഷ് വെങ്ങളത്തുകണ്ടി, തൻഹീർ കൊല്ലം, അഡ്വ. പി.ടി ഉമേന്ദ്രൻ, സുനിൽ വിയ്യൂർ, അൻസാർ കൊല്ലം, ഷീബ അരീക്കൽ, ഷംനാസ്, പി.കെ പുരുഷോത്തമൻ, രാജൻ പുളിക്കുൽ, പവിത്രൻ ടി.വി, അശോകൻ വി.കെ, എന്നിവർ സംസാരിച്ചു. ജനാർദ്ദനൻ മാണിക്കോത്ത് സ്വാഗതവും നാരായണി ജ്യോതിസ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.