സംസ്ഥാനത്ത് ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കി. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ശനിയാഴ്ച വരെ പരക്കെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് തീവ്രമഴ പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് തീവ്രമഴ കണക്കുകൂട്ടുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ വ്യാഴാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കോഴിക്കോട് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നല്‍കിയത്.

Leave a Reply

Your email address will not be published.

Previous Story

പ്ളസ് വൺ പ്രവേശനം പൂർത്തിയാകുമ്പോൾ കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്നത് അര ലക്ഷത്തിലധികം സീറ്റുകൾ

Next Story

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അനേകം ഉണ്ടെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി

Latest from Main News

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് ലഭിച്ചവർക്ക്‌ ഇന്ന് (4-7-25)  രാവിലെ 10 മുതൽ 8ന് വൈകിട്ട് 4വരെ വരെ പ്രവേശനം നേടാം

പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പ്രസിദ്ധീകരിച്ചു. https://hscap.kerala.gov.in/ അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന Supplementary Allot

നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം

നിപ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം.  മലപ്പുറം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിൽ നിപ

കൃത്രിമ ബീജ സങ്കലനം നടത്തി പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്

കൃത്രിമ ബീജ സങ്കലനം നടത്തുന്ന പശുക്കള്‍ പശുക്കുട്ടികള്‍ക്കു മാത്രം ജന്‍മം നല്‍കുന്ന പുതിയ സാങ്കേതിക വിദ്യയുമായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഇതിനായി

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു

നിപ ലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ച മലപ്പുറം സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു. മങ്കട സ്വദേശിയായ 18കാരിയുടെ മരണകാരണം നിപ ബാധിച്ചാണെന്ന്

മാഹി കനാല്‍: കോട്ടപ്പള്ളിയില്‍ പുതിയ പാലം നിര്‍മാണത്തിന് കരാര്‍ പ്രാബല്യത്തില്‍

കോവളം-ബേക്കല്‍ പശ്ചിമതീര ജലപാതയുടെ പ്രധാന ഭാഗമായ വടകര-മാഹി കനാല്‍ വികസനം പൂര്‍ത്തിയാക്കുന്നതിനായി കനാലിന് കുറുകെയുള്ള പ്രധാന പാലമായ കോട്ടപ്പള്ളി പാലം പുനര്‍നിര്‍മാണത്തിന്