പുതിയങ്ങാടി- ഉള്ള്യേരി -കുറ്റ്യാടി റോഡ് പുനരുദ്ധാരണ പ്രവൃത്തി 16 ന് തുടങ്ങും

പുതിയങ്ങാടി- ഉള്ള്യേരി -കുറ്റ്യാടി റോഡിൽ ജല അതോറിറ്റിയുടെ പുനരുദ്ധാരണ പ്രവൃത്തികൾ പൂർത്തിയായാലും ഇല്ലെങ്കിലും ആഗസ്റ്റ് 16 മുതൽ ഉപരിതല പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോഡ്(കെ ആർ എഫ് ബി) അറിയിച്ചു.

നിലവിൽ ഈ റോഡ് വാട്ടർ അതോറിറ്റിയുടെ ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ 2024 ജനുവരിയിൽ കൈമാറിയതാണ്. ഈ പ്രവർത്തന കാലയളവിൽ റോഡ് ഗതാഗത യോഗ്യമാക്കി നിലനിർത്തുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം വാട്ടർ അതോറിറ്റിക്കാണ്. ജൽ ജീവൻ മിഷൻ പ്രവൃത്തികൾക്ക് വേണ്ടി മുറിച്ച ശേഷം ശരിയായ രീതിയിൽ പുനരുദ്ധാരണം നടത്തി കരാർ പ്രകാരമുള്ള കാലാവധിയായ 2024 ഏപ്രിൽ 30ന് മുമ്പ് തിരിച്ചു ഏൽപ്പിക്കണമെന്ന് വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാലാവധിക്കുള്ളിൽ കരാർ പൂർത്തിയാക്കാൻ വാട്ടർ അതോറിറ്റിക്ക് സാധിച്ചില്ല.

നിലവിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ട സ്ഥലത്ത് ശരിയായ രീതിയിൽ പുനരുദ്ധാരണം നടത്തണമെന്ന് വാട്ടർ അതോറിറ്റിക്ക് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ജൂൺ 29ന് മുമ്പായി റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കത്ത് മുഖാന്തരം അറിയിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായപ്പോൾ അപകടങ്ങൾ മുൻകൂട്ടി കണ്ടു റോഡിൽ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിറ്റിയോട് ജില്ലാ കലക്ടർ അധ്യക്ഷനായ യോഗം നിർദ്ദേശിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ താൽക്കാലിക കുഴികൾ അടയ്ക്കൽ നടക്കുന്നുണ്ട്.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട ഈ റോഡിൻ്റെ സമ്പൂർണ്ണ പരിഷ്കരണത്തിന് 82.36 കോടി രൂപ കിഫ്ബിയിൽ നിന്ന് സാമ്പത്തിക അനുമതി ലഭിച്ചിട്ടുള്ളതാണ്. ഇതിൽ 24.50 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടിയാണ്. പാവങ്ങാട് മുതൽ ഉള്ളിയേരി വരെ അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട്. പുറക്കാട്ടിരി മുതൽ ഉള്ളിയേരി വരെ എൽ എ തഹസിൽദാരുമായി സംയുക്ത പരിശോധന നടത്തി. ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുന്ന വേളയിൽ നിലവിലെ റോഡ് ഗതാഗത യോഗ്യമാക്കി നിർത്തുന്നതിന് 4.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ വികെ റോഡ് മുതൽ ഉള്ളിയേരി വരെ ഉപരിതലം ഗതാഗത യോഗ്യമാക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുകയും ടെൻഡർ നൽകി കരാറുകാരനുമായി എഗ്രിമെൻറ് വെക്കുകയും ചെയ്തതാണ്. കരാർ പ്രകാരം 2023 ആഗസ്റ്റ് പത്തിന് പ്രവൃത്തി പൂർത്തിയാക്കേണ്ടതായിരുന്നു. ആ സമയത്താണ് വാട്ടർ അതോറിറ്റിയുടെ ജൽജീവൻ മിഷൻ പ്രവൃത്തിക്ക് അനുമതി നൽകേണ്ടി വന്നത്.

Leave a Reply

Your email address will not be published.

Previous Story

അങ്കണവാടി ഹെൽപ്പർ ഒഴിവ്

Next Story

ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Latest from Main News

ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി

അഹമ്മദാബാദ് നിവാസികൾ കാത്തിരുന്ന മെട്രോയുടെ രണ്ടാം ഘട്ട സർവീസുകൾക്ക് തുടക്കമായി. മോട്ടേര സ്റ്റേഡിയത്തിൽ നിന്ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ വരെയുള്ള പാതയിൽ

അഹമ്മദാബാദ് എയർപോർട്ടിൽ വൻ വേട്ട; കോടികളുടെ വിദേശ കറൻസിയും സ്വർണ്ണവുമായി യാത്രക്കാർ പിടിയിൽ

സർദാർ വല്ലഭ്ഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻതോതിൽ വിദേശ കറൻസിയും സ്വർണ്ണവും പിടികൂടി. ജനുവരി 14-ന്

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അടച്ചിട്ട മുറിയിലാണ്  ജാമ്യാപേക്ഷയില്‍ വാദം