വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അനേകം ഉണ്ടെന്ന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ അനേകം ഉണ്ടെന്നും 300 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്യുകയാണെങ്കില്‍ അവിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കൂടുതലാണെന്നും ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി വ്യക്തമാക്കി. 
സൂക്ഷ്മ രീതിയില്‍ അവ തരം തിരിച്ചെടുക്കേണ്ടത് ആവശ്യമാണ്. വയനാട്ടില്‍ ‘സേഫ് ഏരിയ, അണ്‍സേഫ് ഏരിയ’ ഏതൊക്കെ എന്ന് തരം തിരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ദുരന്തത്തെപ്പറ്റി കൂടുതല്‍ പഠിക്കാന്‍ വയനാട്ടിലെത്തിയ അദ്ദേഹം പറഞ്ഞു. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗം സംഘമാണ് ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ പരിശോധനയ്‌ക്കെത്തിയത്.

ചൂരല്‍ മലയില്‍ ഉരുള്‍പൊട്ടിയ സ്ഥലം മുതല്‍ താഴേക്ക് വന്ന് പരിശോധിക്കും. എന്താണ് ഉരുള്‍പൊട്ടലിന് കാരണമെന്നും പ്രഭവ കേന്ദ്രമേതെന്നും പരിശോധിക്കും. സുരക്ഷിതമായ പ്രദേശങ്ങള്‍ ഏതൊക്കെ, ദുര്‍ബല പ്രദേശങ്ങള്‍ ഏതൊക്കെ, ഇനി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എത്രയും പെട്ടെന്ന് തന്നെ പഠനം തീര്‍ത്ത് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. പരിശോധന കഴിയുന്ന മുറയ്ക്ക് പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കുമെന്നും ജോണ്‍ മത്തായി പറഞ്ഞു.

കേടുപാടുകള്‍ പറ്റാത്ത വീടുകളില്‍ ആളുകള്‍ക്ക് താമസം സാധ്യമാണോ എന്ന ചോദ്യത്തിന് സേഫ് ഏരിയ അണ്‍സേഫ് ഏരിയ എന്നിങ്ങനെ തിരിച്ച ശേഷം കേടുപാടുകള്‍ സംഭവിക്കാത്ത വീടുകളുണ്ടെങ്കില്‍, സേഫ് ഏരിയ ആണെങ്കില്‍ അവയെ ഉപയോഗപ്രദമാക്കുമെന്നും അദേഹം പറഞ്ഞു.

സി.ഡബ്ല്യു.ആര്‍.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

Next Story

ദേശീയ മെഡിക്കല്‍ വിദ്യാഭ്യാസ റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജും തിരുവനന്തപുരം ഗവ. ദന്തല്‍ കോളേജും

Latest from Main News

2025 മാര്‍ച്ച് മാസം നിങ്ങളുടെ നക്ഷത്രഫലം; തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

2025 മാര്‍ച്ച് മാസം നിങ്ങളുടെ ജന്മ നക്ഷത്ര ഫലം അശ്വതി ജീവിതമുന്നേറ്റത്തിന് സഹായകരമാകുന്ന പുതിയ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്