തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും കെഎസ്‌യു യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ അനുദേവിനെ അതേ സ്കൂളിലെ അധ്യാപകൻ യാതൊരു കാരണവുമില്ലാതെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു സാരമായി പരിക്കേറ്റ അനുദേവിനെ തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികളോട് ഇത്തരത്തിൽ മൃഗീയമായി പെരുമാറുന്ന അധ്യാപകരെ സ്കൂളിൽ വെച്ച് പൊറുപ്പിക്കല്ലെന്ന് കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ആദർശ് കെ എം പറഞ്ഞു സംഭവത്തിൽ പ്രതിഷേധിച്ച്  ബുധനാഴ്ച തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായും പ്രസ്തുത അധ്യാപകനെതിരെ നടപടി എടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ആദർശ് കെ എം പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Next Story

നടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മഴവിൽ മ്യൂസിക് അക്കാദമി ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ അങ്കണവാടി കലോത്സവം “അക്കുത്തിക്കുത്ത്” നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

പന്തലായനി നെല്ലിക്കോട്ട് കുന്ന്, പുനയംകണ്ടി മീത്തൽ സബീഷ് അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്ന്, പുനയംകണ്ടി മീത്തൽ സബീഷ് (42) അന്തരിച്ചു. പുനയംകണ്ടി ബാലൻ്റെയും സരസയുടെയും മകനാണ്. സംസ്ക്കാരം: രാത്രി 10.30ന്

കോഴിക്കോട്ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 29-11-2024 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

ജനറൽമെഡിസിൻ ഡോ.മുഹമ്മദ് ഷാൻ(17) സർജറിവിഭാഗം ഡോ രാംലാൽ(9) ഓർത്തോവിഭാഗം ഡോ.സിബിൻ സുരേന്ദ്രൻ(114) കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ. ഡോ ഷിജോയ് ഗ്വാസ്ട്രാളജി വിഭാഗം…

സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കണം ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ (INTUC ) ഹെഡ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

തിരുവനന്തപുരം:കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷനിലെ ചില്ലറ വില്പന ശാലകളിൽ ജോലി ചെയ്തുവരുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്കരണ നാളുമുതൽ പരിഷ്കരിക്കേണ്ട അഡീഷണൽ അലവൻസ്