മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നും അദ്ദേഹം വ്യക്തമാക്കി. മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് ഇടുക്കി കുളമാവില്‍ ചേര്‍ന്ന യോഗത്തിനു ശേഷമായിരുന്നു റോഷി അഗസ്റ്റിന്റെ പ്രതികരണം.

ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടി ആണ്. ജൂലൈ 28 ന് ശക്തമായ മഴയുണ്ടായപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് 131.6 വരെയെത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് കുറഞ്ഞ് വരുന്ന സ്ഥിതിയാണ്,’ മന്ത്രി വ്യക്തമാക്കി. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2367 ആണ് എന്നും റൂള്‍ കര്‍വ് പ്രകാരം 2386.8 വരെ പോകും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2403 ആണ് മാക്സിമം കപ്പാസിറ്റി എന്നിരിക്കെ 20 അടിയുടെ വ്യത്യാസമുണ്ട് എന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ട് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശകലനം ചെയ്യും. അനിഷ്ട സംഭവമുണ്ടായാല്‍ ആരായിരിക്കണം ഉത്തരവാദിത്തം എന്ന് പരസ്പരം കുറ്റപ്പെടുത്താതെ വ്യക്തത രൂപപ്പെടുത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തമിഴ്നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തിക്കൊണ്ട് ഒരു സേഫ്റ്റി കണ്‍സെപ്റ്റ് ഡാം ഉണ്ടാകണം എന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി കീഴരിയൂര്‍ കൃഷി ഭവന്റെ സഹകരണത്തോടെ കര്‍ഷക ദിനാചരണവും കാര്‍ഷിക ക്വിസ് മല്‍സരവും സംഘടിപ്പിക്കുന്നു.

Next Story

ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ട സ്ഥലം ജിയോളജിസ്റ്റ് സന്ദർശിച്ചു

Latest from Main News

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട്ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.05.25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ .ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ

ചോക്ലേറ്റ് പൊതികളിലാക്കി എംഡിഎംഎ കടത്ത്, 3 സ്ത്രീകൾ കരിപ്പൂരിൽ പിടിയിൽ. ഹൈബ്രിഡ് കഞ്ചാവിന് പുറമേ രാസ ലഹരിയും കരിപ്പൂർ വിമാനത്താവളം വഴി

രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരി പുഴയിൽ മരിച്ച നിലയിൽ

കോഴിക്കോട്: രണ്ടുദിവസം മുമ്പ് കാണാതായ വ്യാപാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി സൗത്ത് നിയോജക മണ്ഡലം

കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കാൻസർ സ്ക്രീനിങ്; BPL വിഭാഗത്തിന് സൗജന്യം

  കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ 2 ദിവസം കാൻസർ സ്ക്രീനിങ് ക്ലിനിക് പ്രവർത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പുരുഷൻമാർക്കും സ്ക്രീനിങ് നടത്തും.

പ്ലസ് ടുവിന് വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ അവസരമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ