തിരുവങ്ങൂർ : മലബാറിലെ ക്ഷീര കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി ആരംഭിച്ച തിരുവങ്ങൂരിലെ കേരള ഫീഡ്സ് കാലിത്തീറ്റ നിർമ്മാണ കമ്പനി നിലനിർത്താൻ അടിയന്തിര നടപടി വേണമെന്ന് ആർ.ജെ.ഡി ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അയ്യായിരത്തിലേറെ ചാക്ക് കാലിത്തീറ്റ ദിനംപ്രതി ഉല്പാദിപ്പിച്ചിരുന്ന കമ്പനിയിൽ ഉൽപ്പാദനം കുറച്ചു . തൊഴിലാളികൾക്ക് ചുരുങ്ങിയ ദിവസങ്ങളിൽ മാത്രമേ ജോലി ലഭിക്കുന്നുള്ളൂ. 2012 ൽ മുൻ കൃഷി മന്ത്രിയായിരുന്ന കെ. പി മോഹനന്റെ ഇടപെടൽ മൂലമാണ് 16 വർഷക്കാലം അടഞ്ഞു കിടന്നിരുന്ന നാളികേര കോംപ്ലക്സിന് പകരം കേരള ഫീഡ്സ് ന്റെ ഹൈടെക് കാലിത്തീറ്റ ഫാക്ടറി ഇവിടെ നിലവിൽ വന്നത്. ആദ്യകാലങ്ങളിൽ നന്നായി പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം ഇപ്പോൾ ഉദ്പാദനം കുറച്ചിരിക്കുകയാണ്. സ്ഥാപനം നിർത്താൻ മൃഗസംരക്ഷണ വകുപ്പിന്റെയും ഗവൺമെന്റിന്റെയും ഇടപെടൽ ഉടൻ വേണമെന്ന് രാഷ്ട്രീയ ജനതാദൾ ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഉണ്ണി തീയ്യകണ്ടി അധ്യക്ഷത വഹിച്ചു. ജി.എസ്.അവിനാഷ് , വി.വി. മോഹനൻ , വി . കെ ജനാർദ്ദനൻ, കെ. പ്രദീപൻ, സബിത മേലാത്തൂർ, മണാട്ട് രാമചന്ദ്രൻ, എം.സത്യൻ എന്നിവർ സംസാരിച്ചു.