തനത് കാർഷിക സംസ്കാരം തിരികെ പിടിക്കണം: കെ.പി.മോഹനൻ എം.എൽ.എ

പേരാമ്പ്ര: ഇറക്കുമതി ചെയ്യുന്ന വിഷമയ പച്ചക്കറി വ്യാപനം ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമായികൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് കേരളത്തിൻ്റെ തനത് കാർഷിക സംസ്‌കാരം തിരികെ പിടിക്കേണ്ടത് അനിവാര്യമാണെന്നും ബോധവൽക്കരണം അതിൻ്റെ പ്രധാന ഘടകമാണെന്നും മുൻ കൃഷി വകുപ്പ് മന്ത്രി കെ.പി.മോഹനൻ എം.എൽ.എ. പറഞ്ഞു. കിസാൻ ജനത പേരാമ്പ്ര നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവി കേരളത്തിൻ്റെ പാരിസ്ഥിതിക വിഷയത്തെക്കുറിച്ച് ഏറെ ഉത്കണ്ഠ പ്രകടിപ്പിച്ച എം.പി.വീരേന്ദ്രകുമാറിൻ്റെ വാക്കുകൾ ഗൗരവമായി ചർച്ച ചെയ്യേണ്ട കാലഘട്ടം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡൻ്റ് കല്ലോട് ഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ആർ.ജെ.ഡി.ജില്ലാ പ്രസിഡൻ്റ് എം.കെ.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. കർഷകസമര ചരിത്രവും വർത്തമാന കേരളവും എന്ന വിഷയത്തെ അധികരിച്ച് ആർ.ജെ.ഡി.സംസ്ഥാന ജനറൽ സിക്രട്ടറി മനയത്ത് ചന്ദ്രൻ ക്ലാസ്സെടുത്തു. എൻ.കെ വൽസൻ, കെ. ലോഹ്യ, വൽസൻ എടക്കോടൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, ജെ.എൻ.പ്രേം ഭാസിൻ, പി.മോനിഷ, രാജീവൻ മല്ലിശ്ശേരി, എം.കെ.സതി, കെ.ജി.രാമനാരായണൻ, സി.ഡി.പ്രകാശ്, കെ.സജീവൻ എന്നിവർ സംസാരിച്ചു. അഷറഫ് വെള്ളോട്ട് സ്വാഗതവും കെ.കെ.പ്രേമൻ നന്ദിയും പറഞ്ഞു.
കല്ലോട് ഗോപാലൻ (പ്രസിഡൻ്റ്), കെ.അപ്പുക്കുട്ടി മാസ്റ്റർ, പുത്തൂർ ശങ്കരൻ നായർ (വൈ: പ്രസി), കെ.എം.കുഞ്ഞിരാമൻ (ജന: സിക്രട്ടറി), വള്ളിൽ പ്രഭാകരൻ, ശശി തുരുത്തിയിൽ (സിക്രട്ടറി), പി.ബാലകൃഷ്ണൻകിടാവ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (INTUC) ജില്ല സമ്മേളനം എം.കെ രാഘവൻ എം.പി  ഉദ്ഘാടനം ചെയ്തു

Next Story

ആര്‍ദ്ര കേരളം പുരസ്‌കാരം 2022-23 പ്രഖ്യാപിച്ചു പേരാമ്പ്ര, ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക് സംസ്ഥാനതല അംഗീകാരം

Latest from Local News

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽപ്രതിഷേധം സംഘടിപ്പിച്ചു

പുരോഗമന കലാസാഹിത്യ സംഘത്തിന്റേയും, വനിതാസാഹിതിയുടേയും കൊയിലാണ്ടി മേഖലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ഛത്തീസ്ഗഢിൽ അന്യായമായി ജയിലിലടക്കപ്പെട്ട കന്യാസ്ത്രീകളുടെ അറസ്റ്റിൽ സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധം

മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അഞ്ജന ആമുഖഭാഷണം നടത്തി.

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സമൂഹ ഗണപതിഹോമവും ഭഗവതിസേവയും ആഗസ്റ്റ് 3 ന്

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശാന്തകുമാർ വെളിയന്നൂരിൻ്റെ കാർമികത്വത്തിൽ ആഗസ്റ്റ് 3

മേപ്പയ്യൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ്കമ്മിറ്റി റിസ് വിൻ തായാട്ടിനെ അനുമോദിച്ചു

മേപ്പയ്യൂർ: ഉത്തർപ്രദേശ് ഗാസിയാബാദിൽ വെച്ച് നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ 17 ൽ ബെസ്റ്റ് പ്ലേയർ ആയി

ദേശീയ പാത ദുരിതപാത ജനകീയ പ്രക്ഷോഭത്തിന് മുൻകൈയെടുത്തു മർച്ചൻസ് അസോസിയേഷൻ

വടകര: ദേശീയ പാതയിൽ സർവ്വീസ് റോഡ് അടക്കമുള്ള നിർമാണത്തിലെ അപകാതകൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാൻ വടകര മർച്ചൻസ്