ഭൂമിക്കടിയിൽ നിന്നും ശബ്ദം കേട്ട സ്ഥലം ജിയോളജിസ്റ്റ് സന്ദർശിച്ചു

അത്തോളി :അത്തോളിപഞ്ചായത്തിലെ കൊടശ്ശേരി പതിനഞ്ചാം വാർഡിൽ ഒരാഴ്ച മുമ്പ് ഭുമിക്കടിയിൽ നിന്നും ശബ്ദം കേട്ട സ്ഥലം അസി: ജിയോളജിസ്റ്റ് ശ്രുതി സന്ദർശിച്ചു.അടുത്തടുത്ത് ഒരേ ലൈനിൽ ഉള്ള വീടുകളാണ് ഇവിടെ ഉള്ളത്.വില്ലേജ് ഓഫീസർ ഇൻ ചാർജ് ആനന്ദകുമാർ, വാർഡ് മെമ്പർ വാസവൻ പൊയിലിൽ എന്നിവർ കൂടെ ഉണ്ടായിരുന്നു. ഹരിലാൽ ഹരിപ്രിയ, ഹരീഷ് ലക്ഷ്മിക, കൃഷ്ണൻ പുതുക്കുടി എന്നിവരുടെ വീടും സ്ഥലവുമാണ് സംഘം സന്ദർശിച്ചത്.

Leave a Reply

Your email address will not be published.