പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

പതിനഞ്ചു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും.

പെരുവണ്ണമൂഴി, പൂഴിത്തോട്, പൊറ്റക്കാട് വീട്ടിൽ അശ്വന്ത് (28)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരവും, ഇന്ത്യൻ ശിക്ഷനിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2020ൽ ആണ് കേസിന് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ വച്ചു കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു പിന്നീട് കുട്ടി സഹോദരങ്ങളെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും കാര്യം അറിയിക്കുക ആയിരുന്നു

തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രാധാകൃഷ്ണൻ എൻ കെ ആണ് കേസ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.