വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു

 

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ചാലിയാറില്‍ തിരച്ചില്‍ ആരംഭിച്ചു. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തിരച്ചില്‍.

60 അംഗ സംഘമാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴയിലെ തിരച്ചിലിന് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളുമാണ് തിരച്ചില്‍ നടത്തുന്നത്. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ട്.

അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലകളില്‍ പരിശോധനയ്ക്കായി ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സംഘം ഇന്നെത്തും. ഡോ. ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പരിശോധനയ്ക്കായി വയനാട് എത്തുന്നത്. പുനരധിവാസത്തിന് പരിഗണിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. പത്ത് ദിവസത്തിനകം സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും പുനരധിവാസ-ടൗണ്‍ഷിപ്പ് പദ്ധതികള്‍ നടപ്പിലാക്കുക.

Leave a Reply

Your email address will not be published.

Previous Story

മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത ഭരണഘടനാവിരുദ്ധമാണെന്നും ഭരണഘടനക്ക് അനുസൃതമായ ദേശീയത മതേതര കാഴ്ച്ചപ്പാടിൽ, മാനവിക കാഴ്പ്പാടിൽ അധിഷ്ഠിതമായി വളർന്ന് വരേണ്ടതാണെന്നും ഡോ. സെബാസ്റ്റ്യൻ പോൾ

Next Story

രൂപേഷ് കൃഷ്ണക്ക് സ്വർണ്ണ മെഡൽ

Latest from Main News

പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത് 21 ന് ; കൊയിലാണ്ടിയില്‍ പകൽ 10 മുതൽ മൂന്ന് വരെ

  നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്

കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ

വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ