കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് (INTUC) ജില്ല സമ്മേളനം കാലിക്കറ്റ് സിറ്റി ബാങ്ക് ഓഡിറ്റോറിയത്തിൽ എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനത്തിൽ നിന്നും ഇനിയും സർക്കാർ പിന്മാറിയില്ലെങ്കിൽ സഹകരണ മേഖലയുടെ തകർച്ചക്ക് വഴി വെക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് സിവി അഖിൽ ചടങ്ങിൽ ആദ്യക്ഷനായിരുന്നു.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ മുഖ്യതിഥി ആയ ചടങ്ങിൽ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം എൻ സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. INTUC സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി, INTUC കോഴിക്കോട് ജില്ല പ്രസിഡന്റ് കെ രാജീവ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിമേഷ്, KCEC സംസ്ഥാന നേതാക്കളായ സന്തോഷ് കാസർഗോഡ്, സുരേഷ് കൊല്ലം, സന്തോഷ് ഏറാടികുളങ്ങര,മധു കണ്ണൂർ, സിവി ഭാവനൻ, അരുൺരാജ് എസ്.ബി, എ.പി രവീന്ദ്രൻ, വിനോദ് കിരാലൂർ, കെപി സജിത്ത്, പി പി വിനോദൻ, ഷഹനാദ് കാ ക്കൂർ, എ ഷജിൽകുമാർ, ഷിജു കക്കോടി, എ.വി അനിൽകുമാർ, കെ.സി ബിനീഷ്, ബിനു ഓമശ്ശേരി, കെ.ആർ സുമിത തുടങ്ങിയവർ പ്രസംഗിച്ചു. ഇ.എം ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിനോജ് കുണ്ടൂർ നന്ദി രേഖപെടുത്തി.
സമ്മേളനത്തിന്റെ ഭാഗമായി അനുമോദന സദസ്സും ജീവനക്കാർക്കുള്ള പഠന ക്ലാസും നടന്നു. സിവി വിനോദ്, ദിനേഷ് കാരന്തൂർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. സർക്കുലർ 73/2013 പുന :പരിശോധിക്കുക, ക്ഷാമബത്ത കുടിശ്ശിക സംഘങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരാത്ത രീതിയിൽ വർഷാവർഷം അനുവദിക്കുക, പുതിയ ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക, പെൻഷൻ വിതരണം ചെയ്യുന്ന ജീവനക്കാർക്ക് ഇൻസെന്റീവ് അതാത് സമയത്ത് നൽകുക, മെഡിസെപ് അപാകതകൾ പരിഹരിച്ചു സഹകരണ മേഖലയിൽ ഉടൻ നടപ്പാക്കുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങൾ അവസാനിപ്പിക്കുക, ഏകീകൃത പി.എഫ് സംവിധാനം കൊണ്ടുവരിക, ക്ലാസ്സിഫിക്കേഷൻ ഡ്രാഫ്റ്റിലെ അപരിഷകൃത നിബന്ധനകൾ ഒഴിവാക്കുക, ജില്ല ബാങ്കുകളിൽ എല്ലാ വിഭാഗം സംഘങ്ങൾക്കും സംവരണം ഉറപ്പ് വരുത്തുക തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഉടൻ ഇടപെട്ട് തീരുമാനം കൈകൊള്ളണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപെട്ടു.