ജവഹർ ബാൽ മഞ്ച് പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

മൂടാടി : ജവഹർ ബാൽ മഞ്ച് പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. വീമംഗലം യുപി സ്കൂളിൽ വച്ച് നടന്ന മത്സരത്തിൽ എൽ പി യു പി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾ പങ്കെടുത്തു.
വേദവ് കൃഷ്ണ പള്ളിക്കര (കിഴൂർ AUP സ്ക്കൂൾ),മാളവിക മിത്ര (പന്തലായിനി GVHSS),ജാനിയ എസ് പട്ടേരി (GVHSSകൊയിലാണ്ടി),അവന്തിക കിള്ളവയൽ മുചുകുന്ന്(GVHSSകൊയിലാണ്ടി) വിജയികളായി.
കച്ചറക്കൽ നാരായണൻ മാസ്റ്റർ, കെ ടി ബിജു മാസ്റ്റർ എന്നിവർ മത്സരം നിയന്ത്രിച്ചു.
മത്സരാനന്തരം നടന്ന സമ്മേളനം മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രാമകൃഷ്ണൻ കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽമഞ്ച് പയ്യോളി ബ്ലോക്ക് ചീഫ് കോഡിനേറ്റർ എംപി സുധീഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോഡിനേറ്റർ രേഷ്മ ചെട്ടിയാംകണ്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ, മൂടാടി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിംനാസ്,വാർഡ് മെമ്പർ പപ്പൻ മൂടാടി എന്നിവർ ആശംസ അർപ്പിച്ചു.പ്രജീഷ് ടി ടി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.