ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി കീഴരിയൂര്‍ കൃഷി ഭവന്റെ സഹകരണത്തോടെ കര്‍ഷക ദിനാചരണവും കാര്‍ഷിക ക്വിസ് മല്‍സരവും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് യൂ.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കീഴരിയൂര്‍ കൃഷി ഭവന്‍ പരിസരത്ത് സംഘടിപ്പിക്കുന്ന കാര്‍ഷിക ക്വിസ് മല്‍സരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.നിര്‍മ്മല ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 10ന് നമ്മുടെ കീഴരിയൂര്‍ വാട്‌സ്ആപ്പ് കൂട്ടായ്മ ഹാളില്‍ കര്‍ഷക സംഗമം സംഘടിപ്പിക്കും. കാര്‍ഷിക മേഖലയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയതിന് അവാര്‍ഡുകള്‍ നേടിയ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എം.സുരേഷ് ബാബുവിനെ ചടങ്ങില്‍ ആദരിക്കും.