ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയും സി.ഡി. എസും സംയുക്തമായി കൗമാരക്കാരുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സംഘടിപ്പിച്ചു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയും സി.ഡി. എസും സംയുക്തമായി കൗമാരക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സ് സംഘടിപ്പിച്ചു. 

‘രക്ഷാകർത്തൃത്വത്തിന്റെ നേർവഴി’ എന്ന വിഷയത്തിൽ പന്തലായനി അഡിഷണൽ ഐ.സി. ഡി.എസ്‌. പ്രൊജക്റ്റ്‌ ഓഫീസർ ശ്രീമതി. ടി. എം.അനുരാധയും ‘മനസ്സറിഞ്ഞു മക്കളോടൊപ്പം’ എന്ന വിഷയത്തിൽ ശ്രീ. ഹെൽവിസ് വാഴപ്പള്ളിയും ക്ലാസ്സുകൾ നയിച്ചു.

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.ഷീബ മലയിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഐ. സി. ഡി. എസ്‌. സൂപ്പർവൈസർ ബിന്ദു. പി.സ്വാഗതം പറഞ്ഞു. സി ഡി. എസ്‌. ചെയർപേഴ്സൺ പ്രനീത. ടി.കെ.ആദ്ധ്യക്ഷ്യം വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ. ബേബി സുന്ദർരാജ്, ബ്ലോക്ക്‌ സി. പി സി അംഗം മധു കിഴക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി. ഡി. എസ്‌. അക്കൗണ്ടന്റ് ബിന്ദു. പി. കെ. നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published.