നശാ മുക്ത് അഭിയാൻ്റെ ഭാഗമായി പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ലഹരി മുക്ത പ്രതിജ്ഞ എടുത്തു

കേന്ദ്ര സർക്കാറിൻ്റെ നശാ മുക്ത് അഭിയാൻ്റെ ഭാഗമായി നടത്തുന്ന ‘ലഹരി മുക്ത ഇന്ത്യ’ എന്ന ലക്ഷ്യത്തിലേക്ക് പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ലഹരി മുക്ത പ്രതിജ്ഞ എടുത്തു. സ്കൂൾ പ്രിൻസിപ്പാൾ പി ജി ചിത്രേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലഹരി മുക്ത ക്ലബ് വിമുക്തി കോർഡിനേറ്റർ എസ് ആർ ജയ്കിഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും കോളേജുകളിലും വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ എടുക്കും. അധ്യാപകരായ മിഥുൻ മോഹൻ സി, നിധിൻ കണ്ടോത്ത്, രോഷ്ന വി എം എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.