ലോക ഗജദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ഉത്തര മേഖല സാമൂഹ്യ വനവല്‍ക്കരണ വിഭാഗം കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി മേഖലയിലെ ആനകളെ എഴുന്നള്ളിപ്പിക്കുന്ന ക്ഷേത്രങ്ങളിലെ ഭാരവാഹികള്‍, ആന ഉടമകള്‍ എന്നിവര്‍ ക്ലാസില്‍ പങ്കെടുത്തു.
മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പിഷാരികാവ് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഇളയടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഫോറസ്ട്രി ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ എ .പി ഇംതിയാസ്, സത്യപ്രഭ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.പി.സജീവന്‍, ശ്രീധരന്‍ ഉറവങ്കര, രഞ്ജിത്ത് ശ്രീലകത്ത് എന്നിവര്‍ സംസാരിച്ചു. നാട്ടാനപരിപാലന ചട്ടവും ഭേദഗതികളും എന്ന വിഷയത്തില്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് കെ മാത്യു ക്ലാസെടുത്തു.