സിവിൽ സർവീസ് മേഖലയിൽ പുതിയ സർവീസ് സംസ്കാരം അനിവാര്യം – എം കെ രാഘവൻ എം പി

ഇന്ത്യയിലെ സിവിൽ സർവീസ് മേഖല കൂടുതൽ ജനസൗഹൃദ മേഖലയാക്കി മാറ്റിയെടുക്കൽ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എം.കെ രാഘവൻ എം.പി അഭിപ്രായപ്പെട്ടു. ഈ വർഷത്തെ സിവിൽ സർവീസ് ജേതാവ് റാഷിദലി നാഗത്തിന് മുഹയ്സ് ഫൌണ്ടേഷൻ വെള്ളിയൂർ ഒരുക്കിയ സ്നേഹാദര സംഗമം ഉദ്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമീണ മേഖലയിൽനിന്നും സിവിൽ സർവീസ് മേഖലയിലേക്ക് മിടുക്കരുടെ കടന്നുവരവ് അതിനു ആക്കംകൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. റാഷിദലിക്കു മുഹയ്സ് ഫൗണ്ടഷന്റെ ഉപഹാരം അദ്ദേഹം സമ്മാനിച്ചു.

വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടിയ മേഖലകളിൽ പോയി രക്ഷാപ്രവർത്തനത്തിലും ശവസംസ്കാരത്തിലും പങ്കെടുത്ത് മാതൃകാപരമായ സേവനമനുഷ്ഠിച്ച മുഹൈസ് ഫൗണ്ടേഷൻ വനിതാ വിംഗ് സെക്രട്ടറി സ്വാലിഹ അഷ്റഫിനെ ചടങ്ങിൽ ആദരിച്ചു. നേരത്തെ പ്രളയബാധിതർക്ക് ഇരുപതു വീടുകൾ നിർമിച്ചതടക്കമുള്ള മുഹൈസ് ഫൗണ്ടേഷൻ്റെ ജീവകാരുണ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും രാഘവൻ എംപി പറഞ്ഞു.

മുഹൈസ് പ്രസിഡണ്ട് എടവന അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.ചെയർമാൻ ഡോ.കെ.എം.നസീർ മുഖ്യ പ്രഭാഷണം നടത്തി. ഡോ.ആർ.കെ.മുഹമ്മദ് അഷ്റഫ്, കെ.എം.സൂപ്പി മാസ്റ്റർ, ഇ.ടി.മുഹമ്മദ് കോയ, സി.നസീറ ടീച്ചർ, ജസീന എം.ഹുസൈൻ, ബാസിമഷാന എച്, ഡോ.കെ.വി.അബു, റാഷിദലി നാഗത്ത് എന്നിവർ പ്രസംഗിച്ചു.

ഷഹീർ മുഹമ്മദ്, വി.കെ.ഇസ്മായിൽ, കെ.എം, മുഹമ്മദ് മാസ്റ്റർ , ഫിർദൗസ് ബഷീർ, പുനത്തിൽ മുഹമ്മദ് മാസ്റ്റർ, ഇ.ടി.മജീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. മുഹൈസ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി നസീർ നൊച്ചാട് സ്വാഗതവും സെക്രട്ടറി ടി.കെ.നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനം

Next Story

ഇടങ്ങൾ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

Latest from Local News

പൂക്കാട്– മുക്കാടി റോഡ് സഞ്ചാരയോഗ്യമാക്കാൻ കർമ്മസമിതി പഞ്ചായത്തോഫീസ് മാർച്ച് നടത്തി

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂക്കാട്– മുക്കാടി റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെ ന്നാവശ്യപ്പെട്ട് കർമസമിതി നടത്തിയ പഞ്ചായത്തോഫീസ് മാർച്ചിലും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 20 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1. ശിശുരോഗ വിഭാഗം ഡോ:ദൃശ്യ. എം 9.30

പയ്യോളി 21ാം ഡിവിഷനിൽ പേവിഷബാധയ്ക്കെതിരെ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് നടത്തി

പേവിഷ ബാധയേറ്റെന്ന സംശയത്തിൽ പശു ചത്തതുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റുന്നതിന്  പയ്യോളി 21ാം ഡിവിഷനിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. നഗരസഭാ ആരോഗ്യ

ദേശീയപാത നിർമാണം അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

കൊയിലാണ്ടി: ദേശീയപാത നിർമ്മാണ പ്രവർത്തിയിലെ അപാകത പരിഹരിക്കുക, റോഡുകൾ ഗതാഗത യോഗ്യമാക്കുക, അപകടത്തിൽപെടുന്നവർക്ക്‌ സർക്കാർ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്

ആംബുലൻസ് വേണ്ടെന്ന് വെച്ച ബ്ലോക്ക് പഞ്ചായത്ത് നടപടി പുന:പരിശോധിക്കണം : യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മറ്റി

വടകര എം.പി.ഷാഫി പറമ്പിലിൻ്റെ ആസ്തിവികസന ഫണ്ടിൽ നിന്നും പേരാമ്പ്രഗവ: താലൂക്ക് ആശുപത്രിക്കു അനുവദിച്ച ആംബുലൻസ് ആവർത്തനച്ചിലവുകൾക്കു ഫണ്ടില്ല എന്ന കാരണം കണ്ടെത്തി