എസ്. എൻ .ഡി.പി. സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ പ്രവർത്തക കൺവെൻഷൻ നരസിഹം ഓഡിറ്റോറിയത്തിൽവെച്ച് നടന്നു

എസ്. എൻ .ഡി.പി. സംരക്ഷണ സമിതി ആലപ്പുഴ ജില്ലാ പ്രവർത്തക കൺവെൻഷൻ നരസിഹം ഓഡിറ്റോറിയത്തിൽവെച്ച് സമിതി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. എസ്. ചന്ദ്രസേനൻ ഉൽഘാടനം ചെയ്തു. ജില്ലാ കൺവീനർ രാജപ്പൻ സ്വാഗതം പറഞ്ഞു. കോർ കമ്മിറ്റി അംഗം രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പരമേശ്വരൻ, വർക്കിങ്ങ് ചെയർമാൻ പി.എസ്. രാജീവ്, കോർ കമ്മിറ്റി അംഗങ്ങളായ അഡ്വ. മധുസൂദനൻ, തുടങ്ങിയവർ പ്രസംഗിച്ചു.

  എസ്. എൻ. ഡി. പി. യോഗത്തിലെ സ്ഥിരാഗങ്ങളായ എല്ലാവർക്കും വോട്ടവകാശമെന്ന ഹൈക്കോടതി വിധി അഡ്വ. ചന്ദ്രസേനനോടൊപ്പം വാദിച്ച് നേടിത്തന്ന സമിതി കോർ കമ്മിറ്റി അംഗം അഡ്വ. മധുസൂദനനെ വർക്കിങ്ങ് ചെയർമാൻ പി.എസ്. രാജീവ് പൊന്നാട അണിയിച്ചു.

Leave a Reply

Your email address will not be published.