ദയ സ്നേഹതീരം പ്രവർത്തകരായ പ്രവാസികളും കുടുംബാംഗങ്ങളും ദയ ഗ്ലോബൽ മീറ്റ് 2024 സംഘടിപ്പിച്ചു.പ്രവാസി സാഹിത്യകാരനായ ബഷീർ തിക്കോടി ഗ്ലോബൽ മീറ്റ് ഉദ്ഘാടനം ചെയ്തു. കത്തുന്ന സൂര്യൻറെ ചുവട്ടിൽ പകലന്തിയോളം പണിയെടുക്കുന്ന പ്രവാസികൾ സ്വന്തം കുടുംബത്തെ അന്നമൂട്ടുന്നതോടൊപ്പം തൻ്റെ ചുറ്റുമുള്ള വേദനിക്കുന്ന സഹജീവികളുടെ നോവകറ്റാൻ മുന്നിലാണ്. നാട്ടിലെ നന്മയുടെ എല്ലാ ചലനങ്ങൾക്കു പിന്നിലും പ്രവാസിയുടെ അധ്വാനത്തിന്റെ ഉപ്പു കലർന്നിരിക്കുന്നു എന്ന് ബഷീർ തിക്കോടി പറഞ്ഞു. ദയയുടെ പ്രവർത്തന പദ്ധതികളും ഭാവി പ്രോജക്ടുകളും പ്രസിഡണ്ട് ടി.വി.അബ്ദുൽ ഗഫൂർ അവതരിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് പ്രവാസികൾ ചെയ്യുന്ന സേവനങ്ങൾക്ക് ദയ ഗ്ലോബൽ മീറ്റ് നന്ദി രേഖപ്പെടുത്തി.
വിവിധ ചാപ്റ്റർ പ്രതിനിധികളായ എ.കെ. റസാഖ് ഹാജി, ടി.കെ. അബ്ദുൾ ഗഫൂർ, ഫൗസിയ വാഹിദ് (യു.എ. ഇ), മുഹമ്മദ് റാഫി എൻ, ഷുഹൈബ് റഷീദ് (കുവൈത്ത്), നസീർ എൻ.കെ ( ഖത്തർ), അബ്ദുൽ നാസർ (മക്ക),സഹദ്.കെ.കെ, അഫ്സൽ കെ.പി (ബഹറൈൻ), ഉസ്ന.എ.വി( വാർഡ് മെമ്പർ),ബഷീർ കുന്നുമ്മൽ, റഷീദ് മണ്ടോളി, തഖ് വ മൊയ്തു ഹാജി, റഫീഖ് ഇ.കെ., നദീർ തിക്കോടി, ദാമോദരൻ പുതുവോത്ത്, സബാഹ് ഇ.കെ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് ടി.വി. അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. കെ.ബഷീർ സ്വാഗതവും കെ.പി നൗഷാദ് നന്ദിയും പറഞ്ഞു.