കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രസന്നിധിയില്‍ വിനായക സമിതി ആനയൂട്ട് സംഘടിപ്പിച്ചു. മഹാഗണപതി ഹോമവും ഗജപൂജയും ഇതോടൊപ്പം നടന്നു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷമായിരുന്നു ഗജപൂജ. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്. ബാലുശ്ശേരി ഗജേന്ദ്രന്‍, ബാലുശ്ശേരി ധനഞ്ജയന്‍, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മല്‍ ഗണപതി, കൊടുമണ്‍ ശിവശങ്കരന്‍ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്. ക്ഷേത്രം ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ആദ്യ ഊട്ട് നടത്തി.പിഷാരികാവ് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസതിന്റെ കാര്‍മ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടന്നത്. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.എല്ലാ ഭക്തജനങ്ങള്‍ക്കും ആനയൂട്ട് നടത്താനുള്ള സൗകര്യം വിനായക സമിതി ഒരുക്കിയിരുന്നു.