പിഷാരികാവ് ക്ഷേത്രസന്നിധിയിൽ വിനായക സമിതി ആനയൂട്ട് സംഘടിപ്പിച്ചു

കൊല്ലം പിഷാരികാവ് ക്ഷേത്രസന്നിധിയില്‍ വിനായക സമിതി ആനയൂട്ട് സംഘടിപ്പിച്ചു. മഹാഗണപതി ഹോമവും ഗജപൂജയും ഇതോടൊപ്പം നടന്നു. ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തിന് ശേഷമായിരുന്നു ഗജപൂജ. രാവിലെ പത്തരയോടെയാണ് ആനയൂട്ട് ആരംഭിച്ചത്. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിച്ചത്.
ബാലുശ്ശേരി ഗജേന്ദ്രന്‍, ബാലുശ്ശേരി ധനഞ്ജയന്‍, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മല്‍ ഗണപതി, കൊടുമണ്‍ ശിവശങ്കരന്‍ എന്നീ അഞ്ച് ആനകളാണ് ആനയൂട്ടിനെത്തിയത്. ക്ഷേത്രം ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ ആദ്യ ഊട്ട് നടത്തി. പിഷാരികാവ് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസതിന്റെ കാര്‍മ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടന്നത്. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. എല്ലാ ഭക്തജനങ്ങള്‍ക്കും ആനയൂട്ട് നടത്താനുള്ള സൗകര്യം വിനായക സമിതി ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ദ്വിദിന സെപ്റ്റ് കോച്ചസ്സ് ട്രെയിനിങ് പ്രോഗ്രാമിനിന് തുടക്കമായി

Next Story

പിഷാരികാവ് ക്ഷേത്ര സന്നിധിയിൽ വിനായക സമിതിയുടെ ആനയൂട്ട്

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്