കുറ്റ്യാടി: കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വദേശ് മെഗാ ക്വിസ് ശ്രദ്ധേയമായി.ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞെടുത്ത എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്.വിദ്യാർത്ഥികളിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ചും സമര നായകരെക്കുറിച്ചും അവബോധം സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.പി.കെ.ഷമീർ അധ്യക്ഷനായി.കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗങ്ങളായ പി.എം. ഷിജിത്ത്, മനോജ് കൈവേലി, വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ.ഹാരിസ്, കെ.പി.രജീഷ് കുമാർ പി.പി.ദിനേശൻ, ഇ.ഉഷ, ടി.വി.രാഹുൽ, കെ.പി.ഗിരീഷ് ബാബു, വിജേഷ് ചാത്തോത്ത്, എസ്.എസ്.അമൽ കൃഷ്ണ, ഇ.പ്രീന, ദിവ്യ ദിവാകരൻ, ഫസ്നിയ, ഇ.അഭിരാം, സായന്ദ്, ധ്രുപത്, ലിജീഷ് തുടങ്ങിയവർ സംസാരിച്ചു.ക്വിസ് മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർ
എൽ.പി വിഭാഗം: കെ.റയാൻ (ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി.എസ്) തൻ മയി.എസ്.സുരേഷ് (ഗവ: എൽ.പി.എസ് തി നൂർ) കെ.ശിവേഗ (ഗവ: എൽ.പി.എസ് ചേരാപുരം) യു.പി വിഭാഗം: കെ.ഇഷാൻ (സംസ്കൃതം എച്ച്.എസ് വട്ടോളി) എസ്.ഇള(ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി.എസ്) നി ലാനിയ.എസ്.അനിൽ (നാഷണൽ എച്ച്.എസ്.എസ് വട്ടോളി) ഹൈസ്കൂൾ വിഭാഗം: ഫെലീന ലിസ് ജോണി (എ.ജെ ജോൺ എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട ) ശ്രംഗ.കെ.ഷൈജു (സംസ്കൃതം എച്ച്.എസ് വട്ടോളി) എസ്.എൽ.കൃഷ്ണ പ്രിയ (നാഷണൽ എച്ച്.എസ്.എസ് വട്ടോളി) ഹയർ സെക്കൻഡറി വിഭാഗം: പി.എസ്.ശിവാനി (ആർ.എൻ.എം.എച്ച്.എസ്.എസ് നരിപ്പറ്റ) ബി.എസ്.ഗീതിക, സിയ കൃഷ്ണ (ഇരുവരും നാഷണൽ എച്ച്.എസ്.എസ് വട്ടോളി)