സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ മുന്നിൽക്കണ്ട് അപകട മേഖലകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ആഗസ്ത് 13 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് സ്വകാര്യ കാലാവസ്ഥ ഏജൻസികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.

നാളെ പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ടുള്ളത്. ആഗസ്ത് 12ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. ആഗസ്ത് 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ നാല് ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 

ഇന്ന് പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്.  നാളെ ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. ആഗസ്ത് 12ന് കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണമെന്നും നിർദേശം നൽകി.

Leave a Reply

Your email address will not be published.

Previous Story

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും (ഭാഗം – 8)

Next Story

പരീക്ഷകൾ ഏപ്രിലിൽ നടത്തുന്ന കാര്യം ആലോചിക്കണം; ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 02-08-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 02-08-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ അനീൻകുട്ടി മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഇ.എൻടിവിഭാഗം

മേപ്പയൂർ കൃഷിഭവനിൽ ഫലവൃക്ഷതൈകൾ 75% സബ്സിഡിയിൽ

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ഫലവൃക്ഷതൈ വിതരണം ആരംഭിച്ചു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിതരണം. ഒട്ട് തൈകളായ കംബോഡിയൻ പ്ലാവ്, കാലപ്പാടി

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം

ചേമഞ്ചേരി : രാമായണ മാസാചരണത്തിന്റെ ഭാഗമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ മാതൃ സമിതിയുടെ നേതൃത്വത്തിൽ ഏകദിന അഖണ്ഡ രാമായണ പാരായണം നടത്തുന്നു.

കോതമം​ഗലത്തെ യുവാവിന്റെ മരണം,കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം കഴിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ചേലാട് സ്വദേശിനിയായ അദീനയെ പൊലീസ് അറസ്റ്റ്