കൊയിലാണ്ടി : ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച കൊല്ലം കൊട്ടാരക്കര നീലേശ്വരം നടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍ വീട് ശ്രീകണ്ഠന് നായര്‍ (69)കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെ അഭിമുഖം നടത്തി വാര്‍ത്തകള്‍ തയ്യാറാക്കിയിട്ടുണ്ട്.പത്ര പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ ദീര്‍ഘകാലം അന്തേവാസിയായിരുന്നു. പിന്നീട് 2007 മുതല്‍ 2012 വരെ കല്പറ്റയിലേയും സുല്‍ത്താന്‍ ബത്തേരിയിലേയും മലബാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്നു.അടുത്ത കാലം വരെ കൊയിലാണ്ടിയില്‍ പബ്ലിക് ലൈബ്രറിയില്‍ പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഇംഗ്ലീഷ് വിഷയത്തില്‍ ക്ലാസുകളെടുത്തിരുന്നു. അവിവാഹിതനായ ഇദ്ദേഹം കുടുംബവുമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊയിലാണ്ടി നഗരസഭാ സാംസ്കാരിക നിലയത്തില്‍ കഴിയുകയായിരുന്നു. കല്പറ്റയിലെ അധ്യാപന കാലത്തെ സഹപ്രവര്‍ത്തകനായിരുന്ന എഴുത്തുകാരന് മുചുകുന്ന് ഭാസ്കരന്റെ പരിചയത്തിലൂടെയാണ് കൊയിലാണ്ടിയിലെത്തിയത്. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് കൊയിലാണ്ടി നഗരസഭാധികൃതരാണ് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്.ശനിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃത ശരീരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. പരേതരായ അപ്പുക്കുട്ടന് നായരുടെയും ബ്രഹ്മാക്ഷിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: ഗീതാകുമാരി,പരേതനായ ശ്രീനിവാസന്,മന്മഥന്.
Latest from Local News
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും സജീവമായി. മഴ മാറിയതോടെ റോഡ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി പന്തലായനി പുത്തലത്ത് കുന്നിനും കൊല്ലത്തിനും
കൊയിലാണ്ടി: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുജിത്തിനെ അകാരണമായി ക്രൂരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ
മൂടാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ കോൺക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു.
ശ്രീ ഒല്ലൂർ ശിവക്ഷേത്രത്തിലെ പടിപ്പുര സമർപ്പണം ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മനക്കൽ ഉണ്ണികൃഷ്ണൻ അടിതിരിപ്പാട്,നവീകരണ കമ്മിറ്റി പ്രസിഡന്റ്
ശരീരത്തിലെ രക്തത്തിൽ മാരകമായ രോഗത്തിന് അടിമയായ പത്തു വയസ്സുകാരന്റെ ജീവൻ രക്ഷിക്കാൻ ഏക പോംവഴിയായി ഡോക്ടർമാർ പറഞ്ഞത് 10 ലക്ഷത്തിൽ ഒരാളിൽ