വയനാടിൻ്റെ കണ്ണീരൊപ്പാൻ വേളത്ത് എം.എസ്.എഫിൻ്റെ ഗ്രാമയാത്ര

വേളം: വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ എം.എസ്.എഫ് രംഗത്ത്.മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന “ഫോർ വയനാട് “ധനസമാഹരണ ക്യാമ്പയിനിലേക്ക് വേളം പഞ്ചായത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ധനസമാഹരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വേളം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ.ധനസമാഹരണത്തിൻ്റെ ഭാഗമായി എം.എസ്.എഫ് വേളം ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് കമ്മിറ്റി സ്വരൂപിച്ച തുക മുൻ എം.എൽ.എയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള സ്വീകരിച്ചു.സമാനതകൾ ഇല്ലാത്ത ദുരന്തത്തിൽപെട്ട് ഉഴലുന്നവർക്ക് കാരുണ്യത്തിൻ്റെ കൈത്താങ്ങാകാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് കഴിയട്ടെ എന്ന് തുക സ്വീകരിച്ചു കൊണ്ട് പാറക്കൽ അബ്ദുള്ള പറഞ്ഞു.ജില്ല മുസ്ലീം യൂത്ത് ലീഗ് സെക്രട്ടറി എം.പി.ഷാജഹാൻ, എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി വി.എം.റഷാദ്, ജില്ല എം.എസ്.എഫ് ഉപാദ്ധ്യക്ഷൻ ഷാനിബ് ചമ്പോട്, പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻ്റ് അക്ദസ് ചെന്നിലോട്ട്, നുസൈഫ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.