കിടക്കാൻ കട്ടിൽ വേണമെന്ന് ആവശ്യപ്പെട്ട വയോധികർക്ക് സഹായവുമായി ഷാഫി പറമ്പിൽ എം പി

//

പേരാമ്പ്ര: കിടക്കാൻ കട്ടിൽ ഇല്ലെന്ന് എം പി യെ ഫോണിലൂടെ അറിയിച്ച് മണിക്കൂറുകൾക്കക്കം കോൺഗ്രസ് പ്രവർത്തകർ വീട്ടിൽ കട്ടിലുമായി എത്തി. നൊച്ചാട് പഞ്ചായത്തിലെ എൺപതു വയസുള്ള കണ്ണമ്പത്ത് ചാൽ ഗോപാലൻ നായരും ഭാര്യ കാർത്യായനി അമ്മയുമാണ് നീതി നിഷേധത്തിനെതിരെ എം പിയോട് സഹായം അഭ്യർത്ഥിച്ചത്. വീട്ടിൽ ആകെ ഉണ്ടായിരുന്ന കട്ടിൽ നശിച്ചതോടെ രണ്ടുപേരും പായ വിരിച്ചു നിലത്തായിരുന്നു കിടപ്പ്.  ഗോപാലൻ നായരും ഭാര്യയും എം പിയുടെ മൊബൈൽ നമ്പറിൽ നേരിട്ട് വിളിച്ചു സങ്കടം പറഞ്ഞതിനെ തുടർന്ന് കട്ടിൽ വീട്ടിൽ എത്തുമെന്ന് എം പി ഉറപ്പ് നൽകി. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്തിനെ വിളിച്ചു വയോധികർക്ക് ഉടനെ സഹായം എത്തിക്കണമെന്ന് എം പി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരം നാല് മണിയോടെ മണിയോടെ പുത്തൻ ഡബിൾക്കോട്ട് കട്ടിൽ ഗോപാലൻ നായരുടെ വീട്ടിലെത്തി.

Leave a Reply

Your email address will not be published.

Previous Story

എക്സ്പോ 24ലും, വസ്ത്രവ്യാപാരി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി കൊയിലാണ്ടി മേഖലയിലെ മുഴുവൻ വസ്ത്ര വ്യാപാരികളും 13ാം തിയ്യതി വൈകീട്ട് 4 മണി മുതൽ കടകളടച്ചിടും

Next Story

സ്വദേശ് മെഗാ ക്വിസ് മത്സരം ആവേശമായി

Latest from entertainment

മത്സ്യകുളങ്ങളില്‍ നട്ടര്‍ വളര്‍ത്താം; നിബന്ധനകളോടെ

കൊയിലാണ്ടി: പൊതു ജലാശയവുമായി ബന്ധമില്ലാത്ത കുളങ്ങളില്‍ നട്ടര്‍ അഥവാ പാക്കു (ശുദ്ധജല ആവോലി) വളര്‍ത്താന്‍ നിബന്ധനകളോടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഒട്ടെറെ

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു

ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവ്വാദ്ധ്യാപക – പൂർവ്വ വിദ്യാർത്ഥി സംഗമം പ്രശസ്ത ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്തു. ഏഴാംതരം കഴിയുന്നതോടെ പഠനം

ആക്ഷൻ സിനിമകളെ സ്നേഹിക്കുന്ന മമ്മൂട്ടി ആരാധകർക്കിതാ, ഇടിയുടെ പൂരവുമായി ടർബോ

മമ്മൂട്ടി ഇത്തവണ തന്റെ ആരാധകർക്കുവേണ്ടി ചെയ്ത മാസ് എന്റർടെയ്നറാണ് ടർബോ. ഉദയ്കൃഷ്ണയ്ക്കു പകരം മിഥുൻ മാനുവൽ തോമസിനെ കൂടെക്കൂട്ടിയ വൈശാഖ് ഇത്തവണ