പ്രധാനമന്ത്രി ആവാസ് യോജനയുടെ (പിഎംഎവൈ) ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി തോഖൻസാഹു രാജ്യസഭയെ അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നാല് വ്യത്യസ്ത വിഭാഗങ്ങളിലുള്ളവർക്ക് കേന്ദ്രസർക്കാർ നൽകുന്ന ഭവന നിർമ്മാണ സഹായമാണ് പ്രധാനമന്ത്രി ആവാസ് യോജന. ചേരി പുനർവികസനത്തിന് ഒരു ലക്ഷം രൂപയും സ്വന്തമായി വീട് നിർമിക്കുന്ന ഗുണഭോക്താക്കൾക്ക് 1.5 ലക്ഷം രൂപയും വീട് വെക്കാൻ വായ്പയെടുക്കുന്നവർക്ക് സബ്സിഡിയായി 2.67 ലക്ഷം രൂപയും ഉൾപ്പെടുന്നതാണ് സഹായം.
Latest from Main News
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21
തിരുവനന്തപുരം: ഗവർണറുടെ അധികാരങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. സാമൂഹ്യശാസ്ത്ര പുസ്തകത്തിലാണ് പാഠഭാഗം ഉൾക്കൊള്ളിക്കുക. ഇതുമായി ബന്ധപ്പെട്ട
കോവിഡ് വാക്സിനുകളും പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. കോവിഡ് വാക്സിനുകൾ
വയനാട് പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതി ഈ വർഷം തന്നെ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കൽപ്പറ്റയിൽ നിർമ്മാണം നടക്കുന്ന ടൗൺഷിപ്പ്
മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ച നീളുന്ന ചികിത്സക്കായി അമേരിക്കയിലേക്ക്. ദുബായ് വഴിയാണ് യാത്ര. നേരത്തെ ഓഗസ്റ്റിൽ പോകാനായിരുന്നു മുഖ്യമന്ത്രി തയാറെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ