എക്സ്പോ 24ലും, വസ്ത്രവ്യാപാരി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി കൊയിലാണ്ടി മേഖലയിലെ മുഴുവൻ വസ്ത്ര വ്യാപാരികളും 13ാം തിയ്യതി വൈകീട്ട് 4 മണി മുതൽ കടകളടച്ചിടും

ആഗസ്ത് 12, 13 തിയ്യതികളിൽ കേരള ടെക്സ്റ്റൈൽസ് & ഗാർമെൻ്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സരോവരം കോഴിക്കോട് ട്രേഡ് സെൻ്റ്റിൽ നടക്കുന്ന എക്സ്പോ 24ലും, വസ്ത്രവ്യാപാരി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുന്നതിനു വേണ്ടി നന്തി മുതൽ കോരപ്പുഴ വരെയുള്ള കൊയിലാണ്ടി മേഖലയിലെ മുഴുവൻ വസ്ത്ര വ്യാപാരികളും 13ാം തിയ്യതി വൈകീട്ട് 4 മണി മുതൽ കടകളടച്ച് പങ്കെടുക്കുമെന്ന് കെ.ടി.ജി.എ കൊയിലാണ്ടി മേഖലാ സമ്മേളനം തീരുമാനിച്ചു.

വയനാട് ദുരന്തത്തിൽ ജീവനും സ്വത്തും നഷ്ടപ്പെട്ട വ്യാപാരസ്ഥാപന ഉടമകൾക്ക് കൂടി ആവശ്യമായ സാമ്പത്തിക സഹായം നൽകണമെന്നും, ഓൺലൈൻ വസ്ത്രവ്യാപാരം നിയന്ത്രിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കെ.ടി.ജി.എമേഖല പ്രസിഡണ്ട് കെ.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സുനിൽ പ്രകാശ്, പ്രേമൻ നന്മന, നൗഷാദ് ഡീലക്സ്,
നാസർ കിഡ്സ്, ബാബു ലൌറ മനോജ്. ടി.കെ. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.