വയനാട് ഉരുൾപൊട്ടലിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് സൗജന്യ ജിയോ ഭാരത് ഫോണുകൾ നൽകുന്ന പദ്ധതിക്ക് റിലയൻസ് ഫൗണ്ടേഷൻ തുടക്കമിട്ടു. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ടെലികോം വിഭാഗമായ ജിയോയിലൂടെയാണ് ജിയോഭാരത് ഫോണുകൾ സൗജന്യമായി നൽകുന്നത്. ഒരു വർഷത്തെ റീചാർജ് പ്ലാൻ ഉൾപ്പടെയുള്ള വാലിഡിറ്റിയോട് കൂടിയാണ് ഫോൺ നൽകുന്നത്.
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതർക്ക് റിലയൻസ് ഫൗണ്ടേഷൻ സമഗ്ര ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള അടിയന്തര സഹായം, ഈ മേഖലയിലെ ജീവനോപാധികൾ പുനർനിർമ്മിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള ദീർഘകാല വികസന സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.



