പരീക്ഷകൾ ഏപ്രിലിൽ നടത്തുന്ന കാര്യം ആലോചിക്കണം; ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ

പരീക്ഷകളുടെ പേരിൽ സ്‌കൂൾ പ്രവർത്തി ദിനങ്ങൾ നഷ്ടമാകുന്നുവെന്നും അതിനാൽ പരീക്ഷകൾ ഏപ്രിലിൽ നടത്തുന്നത് ആലോചിക്കണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ‘മികവിനായുള്ള സ്‌കൂൾ വിദ്യാഭ്യാസം’ എന്ന പേരിലുള്ള റിപ്പോർട്ട് സർക്കാർ പരസ്യപ്പെടുത്തിയിട്ടില്ലെങ്കിലും അതിലെ ഉള്ളടക്കങ്ങൾ പുറത്തുവന്നിരിക്കുകയാണ്. എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ ഏപ്രിലിൽ നടത്തുന്നത് ആലോചിക്കണം. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പരീക്ഷകൾ നടത്തണം. പത്താം ക്ലാസ്, പ്ളസ് ടു വിദ്യാർത്ഥികളെ ഇടകലർത്തി പരീക്ഷ ക്രമീകരിച്ച് പരീക്ഷാദിനങ്ങൾ കുറയ്ക്കണമെന്നും ശുപാർശയിലുണ്ട്.

വിദ്യാഭ്യാസ കലണ്ടറിൽ ഉൾപ്പെടാത്ത ഏതൊരു അവധിക്കും പകരം പഠനദിനം ഉറപ്പാക്കണം. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി തുടങ്ങിയവ പ്രവർത്തി ദിനങ്ങളായി പരിഗണിക്കാം. ഈ ദിനങ്ങളുടെ പ്രസക്തി ബോദ്ധ്യപ്പെടുത്തുന്ന പഠനപ്രവർത്തനങ്ങൾ നടത്താമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. ഹയർ സെക്കൻഡറിയിൽ അഴിച്ചുപണി നടത്തണമെന്നും ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പ്ളസ് വൺ, പ്ളസ് ടു ക്ലാസുകളിൽ നിലവിൽ 65 കുട്ടികളെവരെയാണ് പ്രവേശിപ്പിക്കുന്നത്. ഇത് ശരിയല്ലെന്ന് റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. ഒരു ക്ലാസ്സിൽ 50 കുട്ടികൾവരെ മതിയെന്നത് പാലിക്കപ്പെടുന്നില്ല. ഹയർ സെക്കൻഡറി ക്ലാസുകളിൽ 45 കുട്ടികൾ മതിയെന്നാണ് സമിതിയുടെ ശുപാർശ. ഇപ്പോഴുള്ള 65 കുട്ടികൾ എന്ന രീതി ഘട്ടംഘട്ടമായി കുറയ്ക്കണം. നിലവിലെ നാലുകോർ വിഷയങ്ങൾ മൂന്നാക്കി പഠനഭാരം കുറയ്ക്കാമെന്നും നിർദേശമുണ്ട്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

Next Story

എക്സ്പോ 24ലും, വസ്ത്രവ്യാപാരി ജില്ലാ സമ്മേളനത്തിലും പങ്കെടുക്കുന്നതിനായി കൊയിലാണ്ടി മേഖലയിലെ മുഴുവൻ വസ്ത്ര വ്യാപാരികളും 13ാം തിയ്യതി വൈകീട്ട് 4 മണി മുതൽ കടകളടച്ചിടും

Latest from Main News

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറഞ്ഞു

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കുറഞ്ഞു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 33 രൂപ കുറഞ്ഞതോടെ ഹോട്ടൽ

രാമായണ പ്രശ്നോത്തരി ഭാഗം – 16

വിദേഹ രാജ്യത്തിൻ്റെ തലസ്ഥാനം ? മിഥിലാപുരി   അഹല്യയുടെ ഭർത്താവ് ? ഗൗതമൻ   അഹല്യയ്ക്ക് ശാപമോക്ഷം നൽകിയതാര് ? ശ്രീരാമചന്ദ്രൻ

സപ്ലൈക്കോ ഓണം ഫെയർ ആഗസ്റ്റ് 25 മുതൽ

സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കല്‍; ജില്ലയില്‍നിന്ന് പുതുതായി ലഭിച്ചത് 67,000ത്തിലേറെ അപേക്ഷകൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കോഴിക്കോട് ജില്ലയില്‍നിന്ന് പുതുതായി പേരുചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 67,448