ഹൈവേ വികസനത്തിന്റെ ഭാഗമായി ചേമഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നിന്ന് പൊളിച്ചു നീക്കിയ ക്വിറ്റ് ഇന്ത്യാ സ്മാരകസ്തൂപം പുനർ നിർമ്മിക്കണമെന്നാ വശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രംഗത്ത് .ഇതിൻറെ ഭാഗമായി ഓഗസ്റ്റ് 19 ന് രാവിലെ 10.30ന ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.
ക്വിറ്റിന്ത്യാ സമരത്തിൻ്റെ ഭാഗമായി മലബാറിൽ ഏറ്റവും ശക്തമായ പോരാട്ടങ്ങൾ നടത്തിയ പ്രദേശമാണ് ചേമഞ്ചേരി.1928 -29 കാലഘട്ടം മുതൽ ഈ പ്രദേശത്ത് ആരംഭിച്ച സ്വാതന്ത്ര്യ സമര പ്രസ്ഥാനമാണ് 1942-ആഗസ്റ്റ് 19ന് ഒരു അഗ്നിസ്ഫോടനമായി മാറിയത്.
ഓരു പ്രദേശത്തെ ജനത ഒറ്റക്കെട്ടായി നടത്തിയ ബഹുജന മുന്നേറ്റമായിരുന്നു അത്.
ആഗസ്റ്റ് വിപ്ലവത്തിൻ്റെ സുവർണ്ണ ജൂബിലി വർഷത്തിൽ ചേമഞ്ചേരി സബ് രജിസ്റ്റർ ഓഫീസിന് മുമ്പിൽ ജനകീയ കമ്മിറ്റി സ്ഥാപിച്ച സ്മാരക സ്തൂപം ഹൈവേ നിർമ്മാണത്തിന്റെ പേരിലാണ് അധികൃതർ പൊളിച്ചു മാറ്റിയത്. പകരം സ്മാരകം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൈവശമുള്ള ഭൂമിയിൽ സ്ഥാപിക്കാനുള്ള നടപടികൾ എവിടെയും എത്തിയിട്ടില്ല.ഈയൊരവശ്യം ഉന്നയിച്ചാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്.