സി.സി. സൂപ്പി മാസ്റ്റർ സമാനതകളില്ലാത്ത പൊതു പ്രവർത്തകൻ: കെ.പ്രവീൺ കുമാർ

കുറ്റ്യാടി: സ്ഥാനമാനങ്ങൾ നേടുന്നതിനപ്പുറം ജനങ്ങളുടെ ആദരവും സ്നേഹവും പിടിച്ചു പറ്റിയ സമാനതകളില്ലാത്ത പൊതു പ്രവർത്തകനായിരുന്നു സി.സി. സൂപ്പി മാസ്റ്റർ എന്ന് ഡി.സി.സി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ പറഞ്ഞു.ഡി.സി.സി നിർവ്വാഹക സമിതി അംഗവും കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമായി രുന്ന സി.സി. സൂപ്പി മാസ്റ്ററുടെ ചരമ വാർഷികത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടയം സൗത്ത് എൽ.പി സ്കൂളിൽ വെച്ച് നടത്തിയ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അധ്യാപക രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നാട്ടുകാരുടെ പ്രിയപ്പെട്ട സി.സി യുടെ സംഭാവനകൾ വിലമതിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മണ്ഡലം പ്രസിഡൻ്റ് പി.കെ.സുരേഷ് അധ്യക്ഷനായി. മുൻ എം.എൽ.എയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ പാറക്കൽ അബ്ദുള്ള അനുസ്മരണ പ്രഭാഷണം നടത്തി.ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, വി.പി.മൊയ്തു, കേളോത്ത് കുഞ്ഞമ്മദ് കുട്ടി, ടി.അശോകൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, രാഹുൽ ചാലിൽ, ടി. സുരേഷ് ബാബു, എം.കെ.അബ്ദുറഹ്മാൻ, എസ്.ജെ.സജീവ് കുമാർ, കെ.പി.മജീദ്, പി.പി.ആലിക്കുട്ടി, എ.ടി.ഗീത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.